സ്റ്റോക്ക് മാർക്കറ്റ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
അരീക്കോട് : ആലുക്കൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്റ്റോക്ക് മാർക്കറ്റ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പുതിയ കാലത്ത് സമ്പാദ്യം സുരക്ഷിതമായി എങ്ങിനെ നിക്ഷേപിക്കണം, എവിടെ നിക്ഷേപിക്കണം, പണം നിക്ഷേപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് എങ്ങിനെ സമ്പാദിക്കാം തുടങ്ങി അടിസ്ഥാനപരമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഓ റിയന്റേഷൻ ക്ലാസ് ആണ് അരീക്കോട് വ്യാപാര ഭവനിൽ വെച്ചു സംഘടിപ്പിക്കപ്പെട്ടത്. സുല്ലമുസ്സലാം സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അഹമ്മദ് ഫയാസ് ക്ലാസെടുത്തു. അബ്ദുല്ലത്തീഫ് പാറപ്പുറത്ത്, അബ്ദുസമദ് എം, ഉബൈദുള്ള എം, ഹാറൂൺ സിദ്ദിഖ് പി പി, തസ്ലീം കെ സി, മുഹ്സിൻ കെ. എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. 35 മണിക്കൂർ ദൈർഘ്യമുള്ള സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട കോഴ്സ് അടുത്ത ആഴ്ച്ച ആശ്രയ ബിസിനസ് ക്ലബിന് കീഴിൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഓ റിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചത്.