ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
kerala, malappuram, local news, the journal, journal, times, malayalam news,
കൊണ്ടോട്ടി : ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സഹവാസ ക്യാബിന്റെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
ഡയാലിസിസ് സെന്റർ പ്രവർത്തനം, ഡയാലിസിസ് ബോധവൽകരണവും സെന്റർ മാനേജർ ഫസൽ നടത്തി. വിദ്യാർത്ഥികളുടെ ഈ മേഖലയിലെ സംശയ നിവാരണവും നടത്തി. വിദ്യാർത്ഥികൾ ശേഖരിച്ച തുക കൈമാറി. ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി ഏറ്റുവാങ്ങി. ഡയാലിസിസ് സെന്റർ ഡയറക്ടർ സി.ടി. മുഹമ്മദ്, ക്യാമ്പ് കോഡിനേറ്റർ അനില ടീച്ചർ അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി, കെ. കെ.എം. ഇസ്മായിൽ, പി.ടി. ഷീല വിദ്യാർത്ഥികളായ രോഹിത്ത്, നജ എന്നിവർ സംസാരിച്ചു