ഉന്നത വിജയികളെ അനുമോദിച്ച് കിഴുപറമ്പ് സർവീസ് സഹകരണ ബാങ്ക്
കിഴുപറമ്പ് സർവീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 160 വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്പാദ്യം ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും sb അക്കൗണ്ട് തുടങ്ങുകയും,2024 വർഷം സർവീസിൽ നിന്നും വിരമിച്ച വിവിധ ജീവനക്കാരെ ആദരിക്കുകയും ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ kv ജലീൽ അധ്യക്ഷൻ ആയി. ബാങ്ക് പ്രസിഡന്റ് kv മുനീർ ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് pp റഹ്മാൻ അവാർഡ് ദാനം നിർവഹിച്ചു. ബി ആ ർ സി ട്രൈനെർ രശ്മി ടീച്ചർ മോട്ടിവേഷൻ ക്ലാസ്സ് ചെയ്തു. സെക്രട്ടറി ഷീബാ റാണി സ്വാഗതവും ബാങ്ക് ഡയറക്ടർ എ വി സുധീർ നന്ദിയും പറഞ്ഞു.