SKSSF ക്യാമ്പും, SSLC, +2 അവാർഡ് ദാനവും, ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു
ഓമാനൂർ: എസ്.കെ.എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം ശാഖാ തലങ്ങളിൽ നടക്കുന്ന മതം മധുരമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പള്ളിപ്പുറായ ശാഖാ എസ്. കെ. എസ്. എസ്. എഫ് കമ്മറ്റി സംഘടിപ്പിച്ച തെളിച്ചം ക്യാമ്പും S S L C, +2 പരീക്ഷയിൽ ശാഖയിൽ നിന്ന് ഉന്നത വിജയം നേടിയ 11 വിദ്യാർതികൾക്കുള്ള അവാർഡ് ദാനവും ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടി മഹല്ല് മുദരിസ് ഉസ്താദ് നൗഫൽ അൻവരി ഉൽഘാടനം ചെയ്തു. സിദ്ധീഖ് പള്ളിപ്പുറായ അദ്ധ്യക്ഷത വഹിച്ചു, മതം മധുരമാണ് എന്ന വിഷയം ട്രെന്റ് ട്രെയ്നർ മുഹമ്മദ് റസൽ മാസ്റ്റർ കാവനൂർ അവതിരിപ്പിച്ചു. ഹജ്ജിന് പോകുന്ന എസ്.കെ.എസ്. എസ് എഫ് ശാഖാ മുൻ പ്രസിദ്ധണ്ട് എം.എ അബ്ദുൽ വാഹിദ് ഫൈസി, യു.ടി അബ്ദുൽ ഗഫൂർ, ശാഖാ സെക്രട്ടറി എം.കെ ആസിൽ, ട്രഷറർ വിഹൈദർ, ഭാരവാഹികളായ എം.കെ മുബഷീർ, എം.കെ ആരിഫ് യമാനി, എം.സിനാൻ, ജഫ്റാൻ, വാസിഫ്, അസ് ലഹ്, റഷിദ് പ്രസംഗിച്ചു.