പ്ലസ് വൺ സീറ്റ്; മലപ്പുറത്ത് താത്കാലിക ബാച്ച് അനുവ​ദിക്കും

Minister V Sivankutty admits that there will be a reduction in the number of Plus One seats in Malappuram; A mockery of the SFI strike

 

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവ​ദിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനം. 15 വിദ്യാർഥി സംഘടനകളാണ് യോ​ഗത്തിൽ പങ്കെടുത്തത്. സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.

പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോ​ഗിക്കും. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി. ഇവരുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കും. ആവശ്യമുണ്ടെങ്കിൽ റിപ്പോർട്ട് പ്രകാരം അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജൂലൈ 2 മുതൽ അഞ്ച് വരെ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷ ക്ഷണിക്കും. എട്ടാം തീയതിയാണ് അല്ലോട്ട്മെൻ്റുണ്ടാവുക. സപ്ലിമെൻററി അലോട്ട്മെന്റിന് ശേഷമായിരിക്കും സ്കോൾ കേരള അപേക്ഷകൾ ക്ഷണിക്കുക. മലപ്പുറത്ത് കഴിഞ്ഞ വർഷം പന്ത്രണ്ടായിരത്തോളം സ്കോൾ കേരള വിദ്യാർഥികൾ ഉണ്ടായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *