വിറപ്പിച്ച്​ മൊറോക്കോ; സമനില പൊരുതി​നേടി​​ അർജൻറീന

പാരിസ്​: ഒളിമ്പിക്​സ്​ ​ഫുട്​ബോളിലെ ആവേശപ്പോരിൽ മൊറോക്കോക്കെതിരെ സമനില പിടിച്ചെടുത്ത്​ അർജൻറീന. രണ്ട്​ ഗോളിന്​ പിറകിൽ നിന്ന ശേഷം ഉജ്ജ്വലമായി പൊരുതിക്കയറിയ അർജൻറീന കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മെദിനയിലൂടെ​ സമനില പിടിക്കുകയായിരുന്നു​.സൂഫിയാനെ റഹിമിയുടെ ഇരട്ടഗോളുകളിൽ മുന്നിലെത്തിയ മൊറോക്കോക്കെതിരെ ഉണർന്നെണീറ്റ അർജൻറീന നിരന്തരം ആക്രമണം തൊടുത്തുവെങ്കിലും അവസാന നിമിഷമാണ്​ കാത്തിരുന്ന ഗോൾ വീണത്​. ഹാവിയർ മഷറാനോയുടെ ശിഷണത്തിലെത്തിയ അർജൻറീന സംഘത്തിൽ ജൂലിയൻ അൽവാരസ്​, നികൊളാസ്​ ഒട്ടമെൻഡി തുടങ്ങിയ പ്രധാന താരങ്ങളും മൊറോക്കൻ സംഘത്തിൽ അഷ്​റഫ്​ ഹക്കിമി, ഗോൾകീപ്പർ മുനിർ മുഹമ്മദി അടക്കമുള്ള താരങ്ങളുമുണ്ടായിരുന്നു. ആദ്യ പകുതി അവസാനിരി​ക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോൾ. അകോമാച്ച്​ നൽകിയ ബാക്ക്​ ഹീൽ പാസിൽ എൽ കനൗസ്​ നൽകിയ ക്രോസ്​ റഹീമി വലയിലേക്ക്​ തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച്​ ഏതാനും മിനുറ്റുകൾക്ക്​​ ശേഷം പെനൽറ്റിയിലൂടെയായിരുന്നു രണ്ടാംഗോൾ. ഗോൾ വീണതോടെ അർജൻറീന ആക്രമണങ്ങൾക്ക്​ മൂർച്ച കൂട്ടിയെങ്കിലും ​മൊറോക്കൻ പ്രതിരോധക്കോട്ടയിലും ഗോൾകീപ്പറിലും മുന്നേറ്റങ്ങൾ തട്ടിത്തെറിച്ചു. 67ാം മിനുറ്റിൽ സിമിയോണിയിലൂടെ അർജൻറീന ഒരു​ ഗോൾ മടക്കി. ഇതോടെ മൊറോക്കോ പ്രതിരോധത്തിലൂന്നിയത്​ അർജൻറീന നന്നായി മുതലെടുത്തു. ഇഞ്ച്വറി ടൈം 15 മിനുറ്റോളം നീണ്ടത്​ അർജൻറീനക്ക്​ തുണയായി. ഒടുവിൽ അന്തിമ വിസിലൂതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു അർജൻറീനയുടെ സമനില ഗോൾ​. രണ്ടുതവണ ബാറിൽ തട്ടിയെത്തിയ പന്ത്​ മൊറോക്കോയുടെ ഹൃദയം തകർത്ത്​ മെദിന വലയിലേക്ക്​​ തൊടുക്കുകയായിരുന്നു. ശനിയാഴ്​ച ഇറാഖിനെതിരെയാണ്​ അർജൻറീനയുടെ അടുത്ത മത്സരം.

പാരിസ്​: ഒളിമ്പിക്​സ്​ ​ഫുട്​ബോളിലെ ആവേശപ്പോരിൽ മൊറോക്കോക്കെതിരെ സമനില പിടിച്ചെടുത്ത്​ അർജൻറീന. രണ്ട്​ ഗോളിന്​ പിറകിൽ നിന്ന ശേഷം ഉജ്ജ്വലമായി പൊരുതിക്കയറിയ അർജൻറീന കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മെദിനയിലൂടെ​ സമനില പിടിക്കുകയായിരുന്നു​.സൂഫിയാനെ റഹിമിയുടെ ഇരട്ടഗോളുകളിൽ മുന്നിലെത്തിയ മൊറോക്കോക്കെതിരെ ഉണർന്നെണീറ്റ അർജൻറീന നിരന്തരം ആക്രമണം തൊടുത്തുവെങ്കിലും അവസാന നിമിഷമാണ്​ കാത്തിരുന്ന ഗോൾ വീണത്​.Argentina

ഹാവിയർ മഷറാനോയുടെ ശിഷണത്തിലെത്തിയ അർജൻറീന സംഘത്തിൽ ജൂലിയൻ അൽവാരസ്​, നികൊളാസ്​ ഒട്ടമെൻഡി തുടങ്ങിയ പ്രധാന താരങ്ങളും മൊറോക്കൻ സംഘത്തിൽ അഷ്​റഫ്​ ഹക്കിമി, ഗോൾകീപ്പർ മുനിർ മുഹമ്മദി അടക്കമുള്ള താരങ്ങളുമുണ്ടായിരുന്നു. ആദ്യ പകുതി അവസാനിരി​ക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോൾ. അകോമാച്ച്​ നൽകിയ ബാക്ക്​ ഹീൽ പാസിൽ എൽ കനൗസ്​ നൽകിയ ക്രോസ്​ റഹീമി വലയിലേക്ക്​ തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച്​ ഏതാനും മിനുറ്റുകൾക്ക്​​ ശേഷം പെനൽറ്റിയിലൂടെയായിരുന്നു രണ്ടാംഗോൾ.

ഗോൾ വീണതോടെ അർജൻറീന ആക്രമണങ്ങൾക്ക്​ മൂർച്ച കൂട്ടിയെങ്കിലും ​മൊറോക്കൻ പ്രതിരോധക്കോട്ടയിലും ഗോൾകീപ്പറിലും മുന്നേറ്റങ്ങൾ തട്ടിത്തെറിച്ചു. 67ാം മിനുറ്റിൽ സിമിയോണിയിലൂടെ അർജൻറീന ഒരു​ ഗോൾ മടക്കി. ഇതോടെ മൊറോക്കോ പ്രതിരോധത്തിലൂന്നിയത്​ അർജൻറീന നന്നായി മുതലെടുത്തു. ഇഞ്ച്വറി ടൈം 15 മിനുറ്റോളം നീണ്ടത്​ അർജൻറീനക്ക്​ തുണയായി. ഒടുവിൽ അന്തിമ വിസിലൂതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു അർജൻറീനയുടെ സമനില ഗോൾ​. രണ്ടുതവണ ബാറിൽ തട്ടിയെത്തിയ പന്ത്​ മൊറോക്കോയുടെ ഹൃദയം തകർത്ത്​ മെദിന വലയിലേക്ക്​​ തൊടുക്കുകയായിരുന്നു. ശനിയാഴ്​ച ഇറാഖിനെതിരെയാണ്​ അർജൻറീനയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *