കീഴുപറമ്പ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പേരിൽ വ്യാജ പോസ്റ്റ്; അരീക്കോട് പോലീസിൽ പരാതി നൽകി
കീഴുപറമ്പ പഞ്ചായത്ത് പ്രസിഡന്റ്ന്റെ പേരിൽ വ്യാജ പോസ്റ്റ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സഫിയ വി പി അരീക്കോട് പോലീസിൽ പരാതി നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം നടക്കുന്നതിന്റെ പ്രചരണാർത്ഥം ക്ഷണക്കത്ത് അടിച്ചിരുന്നെന്നും കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിനെയും ഭരണസമിതിയെയും അപകീർത്തിപ്പെടുത്തണമെന്ന് ദുരുദ്ദേശത്തോടെ കൂടി ചില സാമൂഹിക വിരുദ്ധർ അതിൽ മാറ്റം വരുത്തി രാഷ്ട്രീയ പോരാട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു എന്ന് സഫിയ വി പി പറഞ്ഞു.
20/08/24 ചൊവ്വ രാവിലെ 9 മണിക്കായിരുന്നു തറക്കലിടൽ ചടങ്ങ് നടന്നത് പി കെ ബഷീർ എംഎൽഎ തറക്കിടക്കല്ലിടൽ കർമ്മം ഉദ്ഘാടനം ചെയ്തു.