അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരെ കേസ്

Tortured by promising an opportunity to act; Case against actor Nivin Pauly

 

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻപോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും. നിർമാതാവ് അടക്കമുള്ളവർ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നൽകിയത്. മലയാള സിനിമയിൽ പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിൻ പോളിക്കുമെതിരെ പരാതി ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *