മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് എലത്തൂരിൽ തിവണ്ടി തീവെപ്പ് സംഭവത്തിൽ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മട്ടന്നൂർ
പാലോട്ടുപള്ളിയിലെ റഹ്‌മത്ത്, കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീഖ് എന്നിവരുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.
കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ സി.പി. ഐ.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.  കെ.പി. സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.യും മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *