മേലപ്പറമ്പ മാലിന്യ പ്ലാന്റ്; ദുർഗന്ധമില്ലെന്നും അഥവാ ഉണ്ടെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പഞ്ചായത്ത്
കിഴുപറമ്പ: കഴിഞ്ഞ ദിവസങ്ങളിലും ദുർഗന്ധം വന്ന കിഴുപറമ്പ പതിമൂന്നാം വാർഡിലെ മേലാപറമ്പ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനത്തിൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പഞ്ചായത്ത്. നാല് മാസം മുൻപ് 32 പേർ ഒപ്പിട്ട് നൽകിയ പരാതിയിൽ മറുപടി ലഭിക്കാതിരിക്കുകയും, ദുർഗന്ധം വന്നപ്പോൾ പഞ്ചായത്തിൽ വീണ്ടും ചെന്ന് അന്വേഷിച്ചപ്പോഴാണ് പരാതിയുടെ മറുപടി ലഭിച്ചതന്ന് പരാതികാരൻ പറയുന്നു. പഞ്ചായത്ത് മറുപടി പ്രകാരം പഞ്ചായത്തിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സെക്രട്ടറിയും, പ്രസിഡന്റും വ്യക്തമാക്കി.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്ങി നിൽക്കുന്ന ജനവാസ മേഖലയും ഉള്ളിടത്ത് ദുർഗന്ധം വമിക്കുന്ന സ്ഥാപനം പേപ്പറുണ്ടെന്ന് പറഞ്ഞു പഞ്ചായത്ത് കൈ മലർത്തുകയാണെന്നും, മുൻപ് നൽകിയ പരാതി പഞ്ചായത്തിലെ ഒരു മെമ്പർ മുഖാന്തരം മുക്കിയെന്നും ആരോപണം ഉയർന്നിരുന്നു. നടത്തിപ്പുകാരൻ സ്വാധീനമുള്ള ആളായതിനാൽ ദുർഗന്ധമില്ലെന്ന റിപ്പോർട്ടുണ്ടാക്കാൻ പ്രയാസമില്ലെന്നും പരാതിക്കാരൻ അഭിപ്രായപെട്ടു.
പഞ്ചായത്ത് കൈ മലർത്തിയതോടെ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ