മലപുറത്ത്‌ കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച; മോഷണം പോയത് ഒരുകോടി രൂപയിലധികം രൂപയുടെ സ്വർണം

Huge gold heist in KSRTC bus; Gold worth more than one crore rupees was stolen

മലപ്പുറം: കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടി രൂപയിലധികം രൂപയുടെ സ്വർണം കവർന്നതായാണ് പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്.

നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; കൊലപാതകമല്ല, മാതാപിതാക്കൾക്കെതിരെ എതിരെ കേസെടുക്കില്ല

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്യവെ എടപ്പാളിൽ എത്തിയപ്പോളാണ് കവർച്ച നടന്നത്. ബസിൽ തൂക്കിയിട്ടിരുന്ന സ്വർണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു മോഷണം. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *