‘കേന്ദ്ര നിയന്ത്രണങ്ങള്‍ തൃശൂർ പൂരത്തിന്റെ മനോഹാരിത നശിപ്പിക്കും’: മന്ത്രി കെ. രാജൻ

K. Rajan

തൃശൂർ: വെടിക്കെട്ട് സംബന്ധിച്ച കേന്ദ്രനിയമഭേദഗതി തൃശൂർ പൂരത്തിന്റെ എല്ലാ മനോഹാരിതകളും നശിപ്പിക്കുന്നതാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നതെന്നും തൃശൂരിനോടുള്ള അവഗണയാണ് ഈ ഉത്തരവെന്നും മന്ത്രി പറഞ്ഞു. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.K. Rajan

35 നിയന്ത്രണങ്ങളാണ് പറഞ്ഞിട്ടുള്ളത് ഇതിലെ 5 നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അത് അംഗീകരിച്ചാൽ തേക്കിൻകാട് മൈതാനത്തിൽ വച്ച് വെടിക്കെട്ട് നടത്താൻ പറ്റില്ല. 200 മീറ്റർ ഫയർ ലൈൻ ആണ് ഉത്തരവിൽ പറയുന്നത്. ഇത് നടപ്പിൽ വന്നാൽ തേക്കിൻകാടിൽ വെടിക്കെട്ട് നടത്താൻ പറ്റില്ല. ഫയർ ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റർ ആക്കി. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങൾ ഇല്ല. ആശുപത്രി, സ്കൂൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആക്കണം വെടിക്കെട്ടുകൾ എന്ന നിബന്ധനയും മാറ്റണമെന്നും രാജൻ പറഞ്ഞു.

ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് ഹോമിൽ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിൽ സ്കൂളുകൾ എന്നത് പ്രവർത്തിക്കുന്ന സ്കൂളുകൾ ആക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്.

പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിയ്ക്കും കേരളത്തിൽ നിന്നുമുള്ള രണ്ട് എംപിമാർക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കത്ത് നൽകുമെന്നും രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *