കോൺഗ്രസ്- ബിജെപി ഡീൽ പുറത്തായെന്ന് മുഖ്യമന്ത്രി

CM

കണ്ണൂർ: കോൺഗ്രസ്- ബിജെപി ഡീൽ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡീലിനെ കുറിച്ച് കോൺഗ്രസിലെ രഹസ്യം അറിയാവുന്ന ചിലർ പുറത്തു പറഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിന്റെ ആരോപണം ഏറ്റുപിടിച്ചാണ് കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം. തലശ്ശേരിയിൽ സി.എച്ച് കണാരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.CM

എൽഡിഎഫ് സർക്കാർ സംഘപരിവാരത്തിനായി വിട്ടുവീഴ്ച ചെയ്യുന്നുവെന്ന പ്രചാരണമാണ് ചിലർ അഴിച്ചുവിട്ടത്. എന്നാലിപ്പോൾ അത്തരം പ്രചാരണം നടത്തിയ കോൺഗ്രസിനകത്തെ ഉള്ളുകള്ളികളെല്ലാം അറിയാവുന്നവർ തന്നെ പരസ്യമാക്കിയിരിക്കുന്നു. ഇതൊന്നും മറച്ചുവയ്ക്കാനാവില്ലെന്നും കോൺ​ഗ്രസിനെ ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *