BJP സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ CPMലേക്ക്? മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി
പാലക്കാട്: ബിജെപി സംസ്ഥാന സമിതിയംഗവും മുൻ വക്താവുമായ സന്ദീപ് വാര്യർ സിപിഎമ്മിലേക്കെന്ന് സൂചന. സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് വിവരം.
സന്ദീപ് വാര്യർ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. സിപിഎമ്മിലേക്ക് വരുന്നത് സംബന്ധിച്ച ചർച്ചകൾ തുടരാനാണ് ധാരണ.
ഈയിടെ ബിജെപിയുടെ കൺവെൻഷനിൽ സന്ദീപ് വാര്യർ അവഗണിക്കപ്പെട്ടത് വിവാദമായിരുന്നു. സ്റ്റേജിൽ ഇരിപ്പിടം ലഭിക്കാത്തതിനെ തുടർന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
സിപിഎമ്മിന്റെ പാലക്കാട്ടെ മുതിർന്ന നേതാവുമായിട്ട് സന്ദീപ് വാര്യർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വിവരം മുഖ്യമന്ത്രിയുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചിട്ടുണ്ട്. ബിജെപി വിട്ട് വന്നാൽ സന്ദീപ് വാര്യറെ സ്വീകരിക്കാം എന്ന നിലപാടിലാണ് സിപിഎം. അതിനാൽ തന്നെ ഉപതെരഞ്ഞെടുപ്പ് കഴിയും മുമ്പ് സന്ദീപ് വാര്യർ സിപിഎമ്മിൽ ചേരാൻ സാധ്യതയുണ്ട്.