‘വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞു; ഷാരോൺ വധത്തിൽ ഡിജിറ്റൽ തെളിവുമായി പ്രോസിക്യൂഷൻ

poison

തിരുവനന്തപുരം: വിചാരണ പുരോഗമിക്കുന്ന ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്‌ക്കെതിരെ കോടതിയിൽ ഡിജിറ്റൽ തെളിവുമായി പ്രോസിക്യൂഷൻ. വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ വെബ് സെർച്ച് നടത്തിയെന്നാണ് തെളിവ്.poison

പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതിയും വിഷം അകത്ത് ചെന്നാൽ ഒരാൾ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്‌സെർച്ച് നടത്തിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത്.

സൈനികോദ്യോഗസ്ഥനുമായി വിവാഹനിശ്ചയം നടത്തിയതിന് ശേഷം ഗ്രീഷ്മ ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഗ്രീഷ്മയെ ഇതേ ഹോട്ടൽ മാനേജർ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞു

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ നാളെ വിചാരണ തുടരും.

 

ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശ്ശാല പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളാണുള്ളത്. ഇതിൽ 131 പേരുടെ വിചാരണയാണ് പുരോഗമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *