മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലിൽ: എം.വി ഗോവിന്ദൻ

Muslim League, Jamaat-e-Islami and SDPI under ideological arrest: MV Govindan

 

കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലിലാണ് മുസ്‌ലിം ലീഗെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തിയത്. എന്നാല്‍ ഇത് മതത്തില്‍ കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനമായാണ് ലീഗ് നേതൃത്വം നടത്തുന്നത്. മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചില ആളുകള്‍ നടത്തുന്നു. സാദിഖലിയെപ്പറ്റി പറഞ്ഞാല്‍ വിവരം അറിയുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ കോലാഹലമാണ് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാനായി ചിലര്‍ നടത്തുന്നത്”- എം.വി ഗോവിന്ദന്‍ പറഞ്ഞു.

”ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടേയും ആശയ തടങ്കല്‍ പാളയത്തിലാണ് യഥാര്‍ത്ഥത്തില്‍ ലീഗ് ഉള്ളത്. ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ് ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ശരിയായ രീതിയിലുള്ള വിമര്‍ശനമാണ് നടത്തിയത്. അത് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും”- എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *