സംസ്ഥാനത്തെ ഐടിഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി

ITIs

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധി അനുവദിച്ചു. മാസത്തിൽ രണ്ട് ദിവസമാണ് അവധി അനുവദിച്ചത്. ട്രെയിനികളുടെ ആവശ്യം പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. കൂടാതെ ശനിയാഴ്ചകളിൽ അവധിയും പ്രഖ്യാപിച്ചു. ഇതുവരെ ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നു.ITIs

ഐടിഐകളിൽ രണ്ട് ഷിഫ്റ്റുകളിലായി പഠന സമയം പരിഷ്കരിക്കാനും തീരുമാനമായി. ആദ്യ ഷിഫ്റ്റ് 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയാകും. രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണിമുതൽ വൈകുന്നേരം 5.30 വരെയുമാകും. വിദ്യാർഥി സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തിയിരുന്നു.

ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ദിവസം ഉപയോഗപ്പെടുത്താമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പിൽ പറയുന്നു. നേരത്തേ, വിവിധ സർവകലാശാലകളിൽ ആർത്തവ അവധി നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *