സംഭൽ വെടിവെപ്പ്; കായംകുളത്ത് പ്രതിഷേധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്
ആലപ്പുഴ: ഉത്തർപ്രദേശിലെ സംഭൽ വെടിവെപ്പിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ കായംകുളത്ത് പ്രതിഷേധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. പൊതുഗതാഗതം തടസപ്പെടുത്തി എന്നാരോപിച്ചാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.Welfare Party
ഇന്നലെ വൈകീട്ടാണ് സംഭൽ വെടിവെപ്പിൽ പ്രതിഷേധിച്ച് കായംകുളം വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരം ചുറ്റി പ്രകടനം നടന്നത്. പ്രതാംഗമൂട് ജംങ്ഷനിലാണ് പ്രതിഷേധ പ്രകടനം സമാപിച്ചത്. മണ്ഡലം പ്രസിഡന്റ് മുബീർ എസ്.ഓടനാടിനും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.