മുരിങ്ങക്ക കിലോ 500 രൂപ വരെ; സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി

Moringa up to Rs 500 per kg; Vegetable prices increase sharply in the state

 

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക് 480 രൂപ വരെ ഹോൾസെയിൽ വിലയുണ്ട്. വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും തീ വിലയാണ്. തമിഴ്‌നാട്ടിലെ കാലാവസ്ഥാ വ്യതിയാനം പച്ചക്കറി വിലയെ ബാധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്.

വെളുത്തുള്ളി കിലോ 380 രൂപയാണ് വില. കാരറ്റ് 90 രൂപ, ബീറ്റ്‌റൂട്ട് 80 രൂപ, വലിയുള്ളി 75 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴം 70 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *