രവി ഡിസി എകെജി സെന്ററിൽ; സന്ദർശനം സിപിഎം സംസ്ഥാന സെക്രട്ടറിയെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ക്ഷണിക്കാൻ

DC AKG

തിരുവനന്തപുരം: ഡിസി ബുക്‌സ് ഉടമ രവി ഡിസി എകെജി സെന്ററിൽ. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സിപിഎം സംസ്ഥാന സെക്രട്ടറിയെ ക്ഷണിക്കാനായാണ് എത്തിയത്. ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെ മുഖ്യമന്ത്രിയും സിപിഎമ്മും രൂക്ഷമായി വിമർശിച്ചിരുന്നു.DC AKG

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ ഡിസി ബുക്‌സ് പുസ്തകം പുറത്തിറക്കിയത്. പിന്നാലെ ഡിസി ബുക്‌സിനെതിരെ വളരെ രൂക്ഷമായ പ്രതികരണമായിരുന്നു സിപിഎം നടത്തിയിരുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട വാർത്തകൾ ഇ.പി ജയരാജൻ നിഷേധിച്ചിരുന്നു. പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *