കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ: കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും
കട്ടപ്പന: കട്ടപ്പനയിൽ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിലെടുത്ത കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒമ്പത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് ആണ് സംഘത്തെ നിയോഗിച്ചത്.Suicide
സാബുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് തന്നെ കേസില്‍ നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിൽസാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കിവിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
സംഭവത്തിൽ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാബുവിന്റെ ആത്മഹത്യയിൽ കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി സാബുവിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി പറഞ്ഞിരുന്നു.