തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമ്മൂട് എം.സി റോഡിലാണ് അപകടം. എസ്‌കോർട്ട് വാഹനം പൊലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
കടക്കലിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നിർമിച്ച് നൽകുന്ന വാഹനത്തിൻ്റെ പാലുകാച്ചൽ കഴിഞ്ഞ് വരവെ പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വന്ന് തട്ടുകയായിരുന്നു. മുഖ്യമന്ത്രി തിരിച്ച് ക്ലിഫ്ഹൗസിലെത്തി.