ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നു, 'ഇനിയുള്ള കാലം ബി.ജെ.പിയുടെ ശബ്ദമാകും'
തിരുവനന്തപുരം: ഇടത് സഹയാത്രികനും ചാനൽ ചർച്ചകളിൽ എൽ.ഡി.എഫിന്റെ ശബ്ദവുമായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അംഗത്വം നൽകി.
പഴയ ദ്രവിച്ച ആശങ്ങളുമായി മുന്നോട്ടുപോയാൽ നമ്മുടെ നാട് വൃദ്ധസദനായി മാറുമെന്നും ബി.ജെ.പിയുടെ ദേശീയ നേതൃത്വം പകർന്ന് നൽകുന്ന വികസനവും ആശയവും തന്നെ കുറേനാളായി സ്വാധീനിക്കുന്നുണ്ടെന്നും ഇനിയുള്ള കാലം ബി.ജെ.പിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
