വിളയിൽ ഫസീലയുടെ നമസ്കാരപ്പായ ഇനി അക്കാദമിയിൽ

വി​ള​യി​ല്‍ ഫ​സീ​ല​യു​ടെ ന​മ​സ്‌​കാ​ര​പ്പാ​യ സ​ഹോ​ദ​ര​ന്‍ മ​ണ്ണാ​ര​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​ന്നു

കൊ​ണ്ടോ​ട്ടി: അ​ന്ത​രി​ച്ച മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ല്‍ ഫ​സീ​ല ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​മ​സ്‌​കാ​ര​പ്പാ​യ സ​ഹോ​ദ​ര​ന്‍ മ​ണ്ണാ​ര​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​ക്ക് കൈ​മാ​റി. വി​ള​യി​ല്‍ വ​ത്സ​ല പി​ന്നീ​ട് വി​ള​യി​ല്‍ ഫ​സീ​ല​യാ​യി മാ​റി​യ​ശേ​ഷം സ്വ​ന്തം വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ആ​രാ​ധ​ന​ക്കാ​യി സ​ഹോ​ദ​ര​ന്‍ നാ​രാ​യ​ണ​ന്‍ ന​ല്‍കി​യ​താ​യി​രു​ന്നു ന​മ​സ്‌​കാ​ര​പ്പാ​യ. ഗാ​യി​ക​യു​ടെ മ​ര​ണ​ശേ​ഷ​വും അ​ത് ഇദ്ദേഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഫ​സീ​ല​യെ അ​നു​സ്മ​രി​ക്കാ​ന്‍ അ​ക്കാ​ദ​മി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘പി​രി​ശ​ത്തി​ല്‍ നി​ന്നോ​ളി’ എ​ന്ന പ​രി​പാ​ടി​യി​ല്‍ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​മ​സ്‌​കാ​ര​പ്പാ​യ സ്വീ​ക​രി​ച്ചു. ഇ​ത് ‘ഓ​ർ​മ​പ്പാ​യ’യാ​യി അ​ക്കാ​ദ​മി​യി​ലെ ച​രി​ത്ര സാം​സ്‌​കാ​രി​ക മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ക്കും.

അ​കാ​ല​ത്തി​ല്‍ വി​ട​വാ​ങ്ങി​യ ഇ​ത​ര​മ​ത​സ്ഥ​യാ​യ കൂ​ട്ടു​കാ​രി​യു​ടെ മ​ക്ക​ളെ ഏ​റ്റെ​ടു​ത്ത തെ​ന്നാ​ട​ന്‍ സു​ബൈ​ദ–​അ​ബ്ദു​ല്‍ അ​സീ​സ് ഹാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷാ​ന​വാ​സ്, മ​ങ്ക​ട മാ​ണി​ക്കേ​ട​ത്ത് ശി​വ​ക്ഷേ​ത്ര​ത്തി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍കി​യ മ​റി​യു​മ്മ ഹ​ജ്ജു​മ്മ​യു​ടെ മ​ക​ന്‍ ഉ​മ്മ​ര്‍ ത​യ്യി​ല്‍, ചു​ങ്ക​ത്ത​റ​യി​ലെ മു​സ്​​ലിം പ​ള്ളി​ക്ക് മ​ദ്​​റ​സ പ​ണി​യാ​ന്‍ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍കു​ക​യും ആ ​പ​ള്ളി ഭ​ര​ണ​സ​മി​തി​യു​ടെ ട്ര​ഷ​റ​റാ​യി പ​ത്തു​വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്ത കെ.​കെ. അ​പ്പു ക​രു​മാ​മ്പൊ​യി​ലി​ന്റെ പേ​ര​മ​ക്ക​ളാ​യ റെ​നീ​ഷ്, സു​നി​ല്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഗാ​യ​ക​ന്‍ ഫി​റോ​സ് ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ര്‍മാ​ന്‍ വി. ​ശ​ശി​കു​മാ​ര്‍, അ​ഷ​റ​ഫ് പു​ളി​ക്ക​ല്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ ചു​ങ്ക​ത്ത​റ, അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍മാ​ന്‍ പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​രാ​ലി, കെ. ​ബ​ദ​റു​ന്നീ​സ, ഐ.​പി. സി​ദ്ദീ​ഖ്, ഇ​സ്ര​ത്ത് സ​ബ, എ​ട​പ്പാ​ള്‍ ബാ​പ്പു, ഇ​ന്ദി​ര ജോ​യി, അ​ക്കാ​ദ​മി അം​ഗ​ങ്ങ​ളാ​യ രാ​ഘ​വ​ന്‍ മാ​ട​മ്പ​ത്ത്, പ​ക്ക​ര്‍ പ​ന്നൂ​ര്‍, ബാ​പ്പു വാ​വാ​ട്, ഒ.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ‘വി​ള​യി​ല്‍ ഫ​സീ​ല സ്മൃ​തി ഗാ​ന​സ​ന്ധ്യ’ ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​യി​ന്‍ മ്യൂ​സി​ക് ബാ​ന്‍ഡ് മ​ല​പ്പു​റം അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.