വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ത​നി​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാം -മ​ണി​ശ​ങ്ക​ർ അ​യ്യ​ർ



തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ത​നി​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. താ​ൻ അ​റി​യു​ന്ന ഒ​രേ​യൊ​രു മ​തേ​ത​ര-​സോ​ഷ്യ​ലി​സ്റ്റ്​ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ വ​ല​തു​പ​ക്ഷ നി​ല​പാ​ടി​നും ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​യു​ടെ ഇ​ട​തു​പ​ക്ഷ നി​ല​പാ​ടി​നും മ​​ധ്യേ നി​ല​കൊ​ള്ളു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹം. പ​ക്ഷേ, ഇ​തു​കൊ​​ണ്ടെ​ന്നും താ​ൻ സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്​ ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്നും മ​ണി​ശ​ങ്ക​ർ അ​യ്യ​ർ പ​റ​ഞ്ഞു. ആ​സൂ​ത്ര​ണ ബോ​ർ​ഡി​​ന്‍റെ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​​നി​ടെ തോ​മ​സ്​ ഐ​സ​ക്, മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ എ​ന്നി​വ​ർ​ക്കൊ​പ്പം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു കോ​ൺ​ഗ്ര​സു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ യു.​ഡി.​എ​ഫ് ജ​യി​ക്ക​ണ​മെ​ന്നാ​ണ്​ ത​ന്‍റെ ആ​ഗ്ര​ഹം. പ​ക്ഷേ, ഒ​രു ഗാ​ന്ധി​യ​ൻ എ​ന്ന നി​ല​യി​ൽ സ​ത്യ​മേ പ​റ​യാ​നാ​കൂ. അ​തു​കൊ​ണ്ടാ​ണ്​ അ​ടു​ത്ത ത​വ​ണ​യും പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. 75 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​യി. ഇ​ട​ത് സ​ർ​ക്കാ​റി​ലും അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ളു​ണ്ട്. എ​ന്നാ​ൽ, അ​തൊ​ന്നും അ​വ​ർ തെ​രു​വി​ൽ എ​ത്തി​ക്കു​ന്നി​ല്ല. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ൽ ത​ല്ല്​ പ​ര​സ്യ​മാ​യാ​ണ്. പാ​ർ​ട്ടി​യി​ലെ ഉ​ൾ​പ്പോ​ര് കാ​ര​ണം അ​വ​ർ​ക്ക് ഈ ​സ​ർ​ക്കാ​റി​നെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ശ​ശി ത​രൂ​രി​നെ​പ്പോ​ലെ​യു​ള്ള​വ​ർ അ​വ​സ​ര​വാ​ദി​ക​ളാ​ണ്. കോ​ൺ​ഗ്ര​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ മോ​ദി​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​കാ​ൻ നോ​ക്കു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹം.

സി.​പി.​എ​മ്മി​ന്‍റെ പി.​ആ​ർ ഏ​ജ​​ന്‍റോ?

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പി.​ആ​ർ ഏ​ജ​ന്റാ​യി മ​ണി​ശ​ങ്ക​ർ അ​യ്യ​ർ മാ​റി​യെ​ന്ന ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ച ചോ​ദ്യ​ത്തി​ന്​ ‘‘എ​ന്തി​നാ​ണ് വെ​റും ഇ​ന്റ​ർ​നെ​റ്റ് പോ​രാ​ട്ട​ങ്ങ​ൾ മാ​ത്രം അ​റി​യാ​വു​ന്ന കോ​ൺ​ഗ്ര​സു​കാ​രു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ത​ന്നെ താ​ഴ്ത്തു​ന്ന​ത്’’​ എ​ന്നാ​യി​രു​ന്നു മ​റു​ചോ​ദ്യം. കോ​ൺ​ഗ്ര​സ് ത​ന്നെ ഒ​ന്നി​നും ക്ഷ​ണി​ക്കാ​റി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ലേ​ക്ക്​ വ​ന്നി​ട്ടു​ണ്ട്. അ​ത് മു​സ്​​ലിം ലീ​ഗ്​ ക്ഷ​ണി​ച്ചി​ട്ടാ​ണ്. തോ​മ​സ് ഐ​സ​ക്കും ത​ന്നെ ക്ഷ​ണി​ച്ചു. ഞാ​ൻ കോ​ൺ​ഗ്ര​സി​ലാ​ണ്, അ​വ​ർ പു​റ​ത്താ​ക്കി​യാ​ൽ ഞാ​ൻ എ​ന്റെ വ​ഴി നോ​ക്കും.

സി.​പി.​എ​മ്മി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ൽ പോ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ പി​ണ​റാ​യി ബു​ദ്ധി​യു​ള്ള​യാ​ളാ​ണെ​ന്നും ത​ന്നെ ഒ​രി​ക്ക​ലും സി.​പി.​എ​മ്മി​ലേ​ക്ക്​ ക്ഷ​ണി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ണി​ശ​ങ്ക​ർ അ​യ്യ​റു​ടെ മ​റു​പ​ടി. ‘‘ഞാ​ൻ പി​ണ​റാ​യി വി​ജ​യ​ന്റെ സ്ഥാ​ന​ത്താ​ണെ​ങ്കി​ൽ, സോ​ണി​യ ഗാ​ന്ധി പോ​ലും ‘നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത പീ​ര​ങ്കി’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​ണി​ശ​ങ്ക​ർ അ​യ്യ​ർ എ​ന്നൊ​രാ​ളെ ഏ​റ്റെ​ടു​ക്കു​മോ’’.

ത​ന്നെ​പ്പോ​ലെ​യു​ള്ള ഒ​രാ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഒ​രു പാ​ർ​ട്ടി​ക്കും ക​ഴി​യി​ല്ല. സി.​പി.​എം അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി​യാ​ണ്, അ​വ​ർ എ​ന്നെ ക്ഷ​ണി​ക്കി​ല്ല. എ​നി​ക്ക് 84 വ​യ​സ്സാ​യി. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കും അ​തേ പ്രാ​യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് പ്ര​സി​ഡ​ന്‍റാ​കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ എ​നി​ക്ക് എ​ന്തു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല? ഞാ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യെ​പ്പോ​ലെ​യാ​ണ്. കാ​ര​ണം, സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ഒ​രി​ക്ക​ലും ഒ​രു പാ​ർ​ട്ടി​യും വി​ട്ടി​ട്ടി​ല്ല, പ​ക​രം അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ർ​ട്ടി​ക​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തെ വി​ട്ടു​പോ​വു​ക​യാ​യി​രു​ന്നു -അദ്ദേഹം പ​റ​ഞ്ഞു.

മണിശങ്കറെ തള്ളി കോൺ​ഗ്രസ്​

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എ​മ്മി​നും സ​ർ​ക്കാ​റി​നു​മൊ​പ്പം ചേ​ർ​ന്ന്​ പാ​ർ​ട്ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ്​ മ​ണി ശ​ങ്ക​ർ അ​യ്യ​​​റെ ത​ള്ളി കേ​ൺ​ഗ്ര​സ്. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ സ​ർ​ക്കാ​റി​ന്‍റെ പി.​ആ​ർ ഏ​ജ​ന്‍റാ​യി മാ​റി​യെ​ന്നും ത​ങ്ങ​ൾ​ക്ക്​ മം​ഗ​ള​പ​ത്ര​മെ​ഴു​താ​ൻ മ​ണി​ശ​ങ്ക​റെ സ​ർ​ക്കാ​ർ വാ​ട​ക​ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്​ കോ​ൺ​ഗ്ര​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ ദേ​ശീ​യ നേ​തൃ​ത്വം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ന്റെ ഒ​രു കാ​ര്യ​ത്തി​ലും കു​​റേ കാ​ല​മാ​യി അ​ദ്ദേ​ഹം ഇ​ട​പെ​ടാ​റി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കു​റ​ച്ചു​നാ​ളാ​യി കോ​ണ്‍ഗ്ര​സി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​രി​ക്കു​ന്ന വ്യ​ക്തി​യ​ല്ല മ​ണി​ശ​ങ്ക​ര്‍ അ​യ്യ​റെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ് മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍ പ​ങ്കു​വെ​ച്ച​തെ​ന്നും പാ​ര്‍ട്ടി​യു​ടെ അ​ഭി​പ്രാ​യം എ.​ഐ.​സി.​സി ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് വി​ഭാ​ഗം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.