കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട് പാളയത്ത് ജജയലക്ഷ്മി സിൽക്ക്സിൽ തീപിടുത്തം. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. തീ മൂന്നും നാലും നിലകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാ സേനയെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിൽ നിന്ന ആളുകളാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാർ ഉടൻ പുറത്തിറങ്ങി. കൂടുതൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തുന്നുണ്ട്. കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലുള്ള മുഴുവൻ ഫയർഫോഴ്‌സ് യുണീറ്റുകളോടെ സ്ഥലത്തേക്ക് എത്താൻ നിർദേശം നൽകി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
