ജവാൻ നുഫൈലിന്റെ ഓർമകൾ നിലനിൽക്കുന്ന ബസ്സ്‌ സ്റ്റോപ്പും തണൽ മരവും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

കുറ്റൂളി : കോടവാങ്ങാട് വർഷങ്ങളോളമായി 100 ഓളം വരുന്ന കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായിരുന്നു ബസ്റ്റോപ്പ് ബിൽഡിംഗ് നിർമ്മാണത്തിന്റെ പേര് പറഞ്ഞു ഒരു കൂട്ടം ആളുകൾ പൊളിച്ചു മാറ്റുകയും അതിന്റെ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.(The anti-socials destroyed the bus stop and the shade tree where Jawan Nufail’s memories remain)|destroyed the bus stop .വർഷങ്ങളോളമായി പ്രദേശത്തെ യുവാക്കൾ നട്ടു നനച്ചു വളർത്തിയ ഫലം കായ്ക്കുന്ന തണൽ മരം പകുതിയോളം മുറിച്ചു മാറ്റുകയും ചെയ്തു. ബസ്റ്റോപ്പിന്റെ അകത്തു നിർമ്മിച്ചിരുന്ന മരണപ്പെട്ട ജവാൻ നുഫൈലിന്‍റെ ഫ്ലക്സ് വലിച്ചു കീറുകയും അനാദരവ് കാണിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോടവാങ്ങാട് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതിനെതിരെ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, kseb, PWD, മുഖ്യമന്ത്രി എന്നിവർക്ക് കൂട്ടായ്മ പരാതി നൽകി. ശിഹാബ് ( ചെറി ) മിർഷാദ്, റാഫി കോടവാങ്ങാട്, ഉസ്മാൻ KT, നിജാസ്, അജ്മൽ, അബൂട്ടി, ജുനൈദ്, നിസാം എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *