പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ; മന്ത്രിമാർക്ക് ക്ഷണമില്ല, ബഹിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ



കൊച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് കൊ​ച്ചി​യി​ലെ​ത്തും. സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന അ​ദ്ദേ​ഹം എ​ൻ.​ഡി.​എ​യു​ടെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കും.

രാ​വി​ലെ 11.45ന് ​നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ൽ 12.15ന് ​കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന​ത്തെ​ത്തും. 12.30ന്​ ​മ​റൈ​ൻ​ഡ്രൈ​വി​ൽ ധീ​വ​ര​സ​ഭ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 1.15ന് ​ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെയ്ത ശേഷം ഉ​ച്ചക്ക് 2.15ന്​​ ​ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വേ​ദി​യി​ൽ എ​ൻ.​ഡി.​എ തെ​ഞ്ഞെ​ടു​പ്പ് റാ​ലി പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനോടൊപ്പം 5,500 കോടി രൂപ ചെലവിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

അതേസമയം പ്രധാനമന്ത്രിയുടെ പൊതുപരിപാടി സംസ്ഥാന സർക്കാർ ബഹിഷ്‌ക്കരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരുപാടിയിൽ പങ്കെടുക്കാൻ ക്ഷണമില്ലാത്തത് നേരത്തെ തന്നെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പരുപാടിയിൽ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിയതിന് പിന്നാലെ പരുപാടിയിൽ പങ്കെടുക്കില്ലായെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കൃഷ്ണൻ കുട്ടിയും അറിയിച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍ശ​നം; കൊ​ച്ചിയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം 3.30 മ​ണി വ​രെ ബാ​ന​ര്‍ജി റോ​ഡ്, ഷ​ണ്മു​ഖം റോ​ഡ്, പാ​ര്‍ക് അ​വ​ന്യു, എം.​ജി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചു.