പാതയോരത്ത് ഇഫ്താർ കാരുണ്യം വിതറി സുനിലും അബ്ദുട്ടിയും

ചങ്ങരംകുളം: വ്രതാനുഷ്ടാനത്തിന്റെ ആദ്യനാൾ മുതൽ സംസ്ഥാനപാതയോരത്ത് ഇഫ്താർ കിറ്റ് നൽകി മാതൃകയാവുകയാണ് സുനിലും അബ്ദുട്ടിയും. കുറ്റിപ്പുറം – ചൂണ്ടൽ പാതയോരത്തെ വളയംകുളം സെൻററിൽ വെള്ളവും ഈത്തപ്പഴവും അടങ്ങുന്ന കിറ്റാണ് ഇവർ നൽകുന്നത്. ചിയ്യാനൂർ സ്വദേശി സുനിലും വളയംകുളത്തുകാരനായ അബ്ദുട്ടിയും കഴിഞ്ഞ വർഷം മുതലാണ് ഈ കാരുണ്യ പ്രവർത്തനം തുടങ്ങിയത്. ആതുരസേവന രംഗത്തും വയോജനങ്ങൾക്കും നിരാലംബർക്കുമുള്ള സേവനങ്ങളിലും കർമനിരതരാണ് ഇവർ.
