ട്രെയിനുകളിൽ ഇനി പ്ലാസ്റ്റിക്​ പാക്കറ്റിൽ ഭക്ഷണ വിതരണം വേണ്ട -ഹൈകോടതി


കൊ​ച്ചി: ട്രെ​യി​നു​ക​ളി​ൽ പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. വ​ന്ദേ ഭാ​ര​ത് അ​ട​ക്കം ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പാ​ക്ക​റ്റു​ക​ള​ട​ക്കം വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്, ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്തെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച സ്വ​മേ​ധ​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

ഭ​ക്ഷ​ണം പ്ലാ​സ്റ്റി​ക്​ പാ​ക്ക​റ്റു​ക്ക​ളി​​ൽ ന​ൽ​കു​ന്ന​തി​ന്​ പ​ക​രം ജൈ​വ വ​സ്തു​ക്ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച പാ​ക്ക​റ്റു​ക​ൾ ഐ.​ആ​ർ.​സി.​ടി.​സി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ട്രെ​യി​നു​ക​ളി​ൽ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന ക​രാ​റു​കാ​ർ ജൈ​വ​വി​ഘ​ട​നം സം​ഭ​വി​ക്കു​ന്ന ക​വ​റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഐ.​ആ​ർ.​സി.​ടി.​സി​ക്ക് ക​ഴി​യും. വ​ലി​യ അ​ള​വി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ ഐ.​ആ​ർ.​സി.​ടി.​സി​ക്ക് ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ക്കാം.

ട്രെ​യി​നു​ക​ളി​ൽ നി​ല​വി​ലെ​ പോ​ലെ ബ​യോ ടോ​യ്ല​റ്റു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ ഹൈ​കോ​ട​തി​യി​ലെ​ത്തി​യ റി​ട്ട്​ ഹ​ര​ജി കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ തു​ട​ർ​ന്ന്​ റെ​യി​ൽ​വേ ന​ട​ത്തി​യ ഗ​വേ​ഷ​ണ ഫ​ല​മാ​ണ്​ ഇ​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കൊ​ച്ചി ന​ഗ​ര​പ​രി​ധി ക​ട​ന്നാ​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റെ​യി​ൽ​വേ ട്രാ​ക്കു​ക​ളു​ടെ ഇ​രു​വ​ശ​ത്തും വ​ൻ​തോ​തി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ക​യാ​ണ്.

അ​വി​ടെ നി​ന്ന്​ ഇ​ത്​ നീ​ക്കം ചെ​യ്യാ​ത്ത സ്ഥി​തി​യാ​ണ്. റെ​യി​ൽ​പാ​ള​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ റെ​യി​ൽ​വേ സ്വ​മേ​ധ​യാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന​മാ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി