മാധ്യമം എജുകഫെ: രജിസ്ട്രേഷൻ പുരോഗമിക്കുന്നു


കോ​ഴി​ക്കോ​ട്: ഉ​പ​രി​പ​ഠ​ന​വും മി​ക​ച്ച ക​രി​യ​റും സ്വ​പ്നം കാ​ണു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘മാ​ധ്യ​മം എ​ജു​ക​ഫെ’​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തി​ന​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി​യ​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഡാ​റ്റാ സ​യ​ൻ​സ്, റോ​ബോ​ട്ടി​ക്സ് തു​ട​ങ്ങി​യ ആ​ധു​നി​ക കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് നേ​രി​ട്ട​റി​യാ​നു​ള്ള അ​വ​സ​രം ഇ​ത്ത​വ​ണ എ​ജു​ക​ഫെ​യി​ലു​ണ്ട്.

100 ശ​ത​മാ​നം ജോ​ലി​സാ​ധ്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്ന, തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ കോ​ഴ്സു​ക​ളും ഇ​ത്ത​വ​ണ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന് (സി​യാ​ൽ) കീ​ഴി​ലു​ള്ള സി.​ഐ.​എ.​എ​സ്.​എ​ൽ അ​ക്കാ​ദ​മി​യു​ടെ ഏ​വി​യേ​ഷ​ൻ കോ​ഴ്സു​ക​ളും വാ​ട്ട​ർ​മാ​ക് ഇ​ൻ​ഡ​സ്ട്രീ​സി​ന് കീ​ഴി​ലു​ള്ള ഐ.​ഡ​ബ്ള്യൂ.​ഇ.​ആ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ‘വാ​ട്ട​ർ ട്രീ​റ്റ്മെ​ന്റ്’ കോ​ഴ്സു​ക​ളും ഇ​ത്ത​വ​ണ​ത്തെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. വി​ദേ​ശ​പ​ഠ​ന സാ​ധ്യ​ത​ക​ൾ അ​റി​യാ​നും സ്കോ​ള​ർ​ഷി​പ്പു​ക​ൾ നേ​ടാ​നു​മു​ള്ള പ്ര​ത്യേ​ക പ​വ​ലി​യ​നു​ക​ൾ മേ​ള​യി​ലു​ണ്ടാ​കും. ഏ​ത് കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ക​ൺ​ഫ്യൂ​ഷ​നി​ലു​ള്ള​വ​ർ​ക്ക് ‘സി​ജി’​യു​ടെ സ​യ​ന്റി​ഫി​ക് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ കു​റ​ക്കാ​ൻ പ്ര​മു​ഖ ലൈ​ഫ് കോ​ച്ചും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ബി​ക​മി​ങ്’ ടീ​മി​ന്റെ കൗ​ൺ​സ​ലി​ങ്ങു​മു​ണ്ടാ​കും.

ഹൈ​ബ്രി​ഡ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ഫ്യൂ​ച്ച​ർ’ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ എ​ജു​ക​ഫെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത് ‘മീ ​ഫ്ര​ണ്ട്’ ആ​ണ്. ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ആ​സ്പി​ൻ കോ​ർ​ട്ട്‌​യാ​ർ​ഡി​ലും ഏ​പ്രി​ൽ 21, 22 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ലും ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ലെ റെ​ന ഇ​വ​ന്റ് ഹ​ബ്ബി​ലു​മാ​യാ​ണ് മ​ഹാ​മേ​ള ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മേ​ള​യി​ലെ സ്റ്റാ​ൾ ബു​ക്കി​ങ് അ​വ​സാ​നി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 96450 07116 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.