പി.​വി. അ​ന്‍വ​റു​മാ​യിഒ​രു​ത​ര​ത്തി​ലു​ള്ള ച​ര്‍ച്ച​യും ന​ട​ന്നി​ട്ടി​ല്ല -കെ.​കെ. ര​മ



വ​ട​ക​ര: പി.​വി. അ​ന്‍വ​ര്‍ അ​യ​ച്ച​തെ​ന്ന പേ​രി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് പു​റ​ത്തു​വി​ട്ട ക​ത്തി​ല്‍ ത​ന്റെ പേ​ര് പ​രാ​മ​ര്‍ശി​ച്ച​തി​ന്റെ യു​ക്തി അ​റി​യി​ല്ലെ​ന്ന് കെ.​കെ. ര​മ എം.​എ​ൽ.​എ. പി.​വി. അ​ന്‍വ​റു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള ച​ര്‍ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല.

ആ​ര്‍.​എം.​പി.​ഐ​ക്ക് അ​ത്ത​ര​മൊ​രു ച​ര്‍ച്ച ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. പാ​ര്‍ട്ടി​യോ​ടോ ത​ന്നോ​ടോ ചോ​ദി​ക്കാ​തെ ഇ​ത്ത​ര​ത്തി​ല്‍ പേ​ര് പ​രാ​മ​ര്‍ശി​ച്ച് ക​ത്തു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ത​ങ്ങ​ള്‍ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും കെ.​കെ. ര​മ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം പി.​വി. അ​ന്‍വ​ര്‍ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് വി​ട്ട​തി​നു​ശേ​ഷം തൃ​ണ​മൂ​ൽ പു​റ​ത്തു​വി​ട്ട ക​ത്തി​ലാ​ണ് കെ.​കെ. ര​മ അ​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍കൂ​ടി പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്ന ത​ര​ത്തി​ല്‍ അ​ന്‍വ​ര്‍ കൊ​ടു​ത്ത ക​ത്ത് പു​റ​ത്തു​വ​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​കെ. ര​മ​യു​ടെ വി​ശ​ദീ​ക​ര​ണം.