കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു


കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെയും ഇതിന് സമാനമായ വിധത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു . ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *