ലോകകപ്പ് ആവേശം കാനഡയിലേക്ക്; രണ്ടാമത്തെ ഉദ്ഘാടനച്ചടങ്ങ് മണിക്കുറുകൾ മാത്രം, വേദി കീഴടക്കാൻ നോറ ഫത്തേഹിയും

ടൊറന്റോ: ആവേശകരമായ തുടക്കത്തിന് പിന്നാലെ 2026 ഫിഫ ലോകകപ്പിന്റെ ആവേശം കാനഡയിലേക്ക്. ടൂർണമെന്റിലെ രണ്ടാമത്തെ ഉദ്ഘാടനച്ചടങ്ങിന് ഇന്ന് ടൊറന്റോ സ്റ്റേഡിയം വേദിയാകും. മെക്സിക്കോയിലെ ആദ്യ ഉദ്ഘാടന പരിപാടികൾക്കും മെക്സിക്കോയുടെ വിജയത്തിനും പിന്നാലെയാണ് കാനഡയിലെ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. സഹആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് കലാപരിപാടികൾ അരങ്ങേറുക.

ആഗോള പ്രശസ്തരായ വൻ താരനിരയാണ് കാനഡയിലെ ഉദ്ഘാടനച്ചടങ്ങിനായി അണിനിരക്കുന്നത്. ബോളിവുഡ് താരവും രാജ്യാന്തര പെർഫോമറുമായ നോറ ഫത്തേഹിയുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഫ്രഞ്ച് ഹിപ്-ഹോപ്പ് താരം വെജ്ഡ്രീമിനൊപ്പം നോറ സ്റ്റേജിലെത്തും. പ്രശസ്ത ഗായകൻ മൈക്കൽ ബൂബ്ലെ പ്രധാന അവതാരകനായി എത്തുമ്പോൾ കനേഡിയൻ നടൻ വിൽ ആർനെറ്റ് ലോകകപ്പ് അംബാസഡറായി ചടങ്ങിൽ പങ്കെടുക്കും.

താരപ്പൊലിമയോടെ കലാവിരുന്ന്

അലാനിസ് മോറിസെറ്റ്, അലസ്സിയ കാര, എലിയാന, ജെസ്സി റെയെസ്, സഞ്ജോയ്, വില്യം പ്രിൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കലാകാരന്മാരും ഉദ്ഘാടന രാവിനെ സംഗീതസാന്ദ്രമാക്കാൻ ടൊറന്റോയിൽ എത്തുന്നുണ്ട്. അലാനിസ് മോറിസെറ്റ് കാനഡയുടെയും അലക്സാണ്ടർ ഗാജിച്ച് ബോസ്നിയയുടെയും ദേശീയ ഗാനങ്ങൾ ആലപിക്കും.

മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാൽ ഇത്തവണ മൂന്ന് ഉദ്ഘാടന ചടങ്ങുകളാണ് ഫിഫ ക്രമീകരിച്ചിരിക്കുന്നത്. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്ടെക്കയിൽ നടന്ന ആദ്യ ചടങ്ങിൽ ഷക്കീറയും നൈജീരിയൻ താരം ബർണാ ബോയും ചേർന്നാണ് കാണികളെ ഇളക്കിമറിച്ചത്. ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.

കാ​ന​ഡ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ക​ളി​ക്കു​ണ്ട്. ഖ​ത്ത​റും സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ആ​യ​തി​നാ​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും കാ​ന​ഡ​യും ബോ​സ്നി​യ​യും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മു​മ്പ് ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് കാ​ന​ഡ ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1986ലും 2022​ലും. ഗ്രൂ​പ് റൗ​ണ്ടി​ലെ ആ​കെ ആ​റ് ക​ളി​ക​ളി​ലും തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ ജ​യം സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ടൊ​റ​ന്റോ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങു​ന്ന സം​ഘ​ത്തി​നു​ള്ള​ത്. 2014നു​ശേ​ഷം വീ​ണ്ടും ലോ​ക​ക​പ്പി​നെ​ത്തു​ന്ന ബോ​സ്നി​യ​ക്ക് അ​മി​ത പ്ര​തീ​ക്ഷ​ക​ളി​ല്ലെ​ങ്കി​ലും ഗ്രൂ​പ്പി​ൽ അ​ത്ഭു​ത​ങ്ങ​ൾ കാ​ണി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക എ​തി​രാ​ളി​ക​ൾ​ക്കു​ണ്ട്. യോ​ഗ്യ​ത നേ​ടി​യ വ​ഴി​ക​ൾ നോ​ക്കു​മ്പോ​ൾ ഇ​വ​രെ ക​രു​തി​യി​രി​ക്ക​ണം. യോ​ഗ്യ​താ ​േപ്ല ​ഓ​ഫ് സെ​മി ഫൈ​ന​ലി​ൽ വെ​യ്‍ൽ​സി​നെ​യും ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യെ​യും ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ച്ചി​ട്ടാ​ണ് ബോ​സ്നി​യ​യു​ടെ വ​ര​വ്. അ​സൂ​റി​ക​ൾ ഇ​ക്കു​റി​യും ലോ​ക​ക​പ്പ് കാ​ണാ​തി​രി​ക്കാ​ൻ കാ​ര​ണ​ക്കാ​ർ ഇ​വ​രാ​ണെ​ന്ന് ചു​രു​ക്കം.