ഇ​ന്ന് ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നം; ഇ​സ്‌​മ​യി​ൽ റാ​ഹ​ത്ത്: ര​ക്തം വേ​ണോ, ര​ക്ത​മി​താ…

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​യാ​യ ക​രി​മ്പി​ൽ സ്വ​ദേ​ശി ഇ​സ്‌​മ​യി​ൽ റാ​ഹ​ത്തി​ന് അ​പ​ര​ന് ര​ക്തം ന​ൽ​ക​ലാ​ണ് റാ​ഹ​ത്താ​യ ജീ​വി​തം.

ത​ന്റെ പ​തി​നേ​ഴാ​മ​ത്തെ വ​യ​സ്സി​ൽ ര​ക്തം ന​ൽ​കി തു​ട​ങ്ങി​യ ഇ​സ്‌​മാ​യി​ൽ ഇ​രു​പ​താ​മ​ത്തെ വ​യ​സ്സി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ര​പ്പ​ന​ങ്ങാ​ടി യൂ​നി​റ്റ് അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ര​ക്ത​ദാ​നം വ്യ​ക്തി​പ​രം വി​ട്ട് സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​മാ​യി മാ​റി. നാ​ട്ടി​ൽ ധാ​രാ​ളം ല​ഭ്യ​മാ​യ ഒ ​പോ​സി​റ്റി​വ് ര​ക്ത​ത്തി​ന് ഉ​ട​മ​യാ​ണ് ഇ​സ്മാ​യി​ൽ റാ​ഹ​ത്തെ​ങ്കി​ലും അ​ത്യാ​സ​ന്ന നി​ല​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നു​പോ​ലും ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യി ആ​രും മു​ന്നോ​ട്ടു​വ​രാ​ത്ത കാ​ല​ത്താ​ണ് ഇ​സ്‌​മാ​യി​ൽ റാ​ഹ​ത്ത് ര​ക്ത​ദാ​ന​ത്തി​ന്റെ സേ​വ​ന​സാ​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടി​റ​ങ്ങി​യ​ത്. ത​ന്റെ ക​ച്ച​വ​ട​സ്ഥാ​പ​നം ന​ഹാ​സ് ആ​ശു​പ​ത്രി​യു​ടെ തൊ​ട്ട​ടു​ത്താ​യ​തി​നാ​ൽ അ​ടി​ക്ക​ടി ര​ക്തം തേ​ടി ആ​ളു​ക​ൾ വ​രു​ന്ന​ത് പ​തി​വാ​യി. മൂ​ന്നു മാ​സ​മാ​കു​ന്ന​തി​നു മു​മ്പേ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​നാ​യി​വ​രു​ന്ന ഇ​സ്മ​യി​ലി​ന്റെ ര​ക്ത​ദാ​ന​സേ​വ​ന തീ​യ​തി എ​ഴു​തി​വെ​ക്കു​ന്ന ന​ഴ്‌​സു​മാ​ർ ചീ​ത്ത പ​റ​ഞ്ഞ് ഓ​ടി​ക്കു​ന്ന​തും പ​തി​വാ​യി.

വ്യാ​പാ​രി​ക​ൾ​ക്കു കീ​ഴി​ൽ ര​ക്ത​ദാ​ന​സേ​ന നി​ല​വി​ൽ​വ​രു​ക​യും ര​ക്ത​ദാ​നം ഒ​രു അ​പ​രാ​ധ​മ​ല്ല, സേ​വ​ന​മാ​ണെ​ന്ന തി​രി​ച്ച​റി​വ് സ​മൂ​ഹ​ത്തി​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ഇ​സ്മാ​യി​ൽ റാ​ഹ​ത്തി​ന് വി​ശ്ര​മ​കാ​ല​മാ​യി. എ​ന്നാ​ലും ര​ക്ത​ദാ​ന​ത്തി​ന് ഈ 47​കാ​ര​ൻ വ്യാ​പാ​രി ഇ​ന്നും ഒ​രു​ക്ക​മാ​ണ്. നി​ര​വ​ധി പേ​ർ​ക്ക് ര​ക്തം ന​ൽ​കു​ക​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ര​ക്ത​ദാ​ന സേ​ന​ക്ക് രൂ​പം​ന​ൽ​കു​ക​യും ചെ​യ്ത മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ​ശി​ധ​ര​നി​ൽ​നി​ന്ന് കി​ട്ടി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സാ​ണ് എ​ഴു​പ​തോ​ളം പേ​ർ​ക്ക് ര​ക്ത​ദാ​നം ന​ൽ​കാ​ൻ ഇ​സ്മാ​യി​ൽ റാ​ഹ​ത്തി​ന് പ്രേ​ര​ക​മാ​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ മ​റ്റൊ​രു വ്യാ​പാ​രി​യാ​യ ഇ​ഷ ഗോ​ൾ​ഡ് എം.​ഡി​യും മു​ൻ കൗ​ൺ​സി​ല​റു​മാ​യ നൗ​ഫ​ൽ ഇ​ല്യ​നും ഇ​തി​ന​കം നി​ര​വ​ധി പേ​ർ​ക്ക് ര​ക്തം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ര​പ്പ​ന​ങ്ങാ​ടി മ​ർ​ച്ച​ൻ്റ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ്റും മു​ൻ കൗ​ൺ​സി​ല​റു​മാ​യ അ​ശ്‌​റ​ഫ് ശി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രു​പ​വ​ത്കൃ​ത​മാ​യ ര​ക്ത​ദാ​ന​സേ​ന​ക്കു കീ​ഴി​ൽ ജി​ല്ല​ക്കു പു​റ​ത്തും ഇ​സ്‌​മാ​യി​ൽ റാ​ഹ​ത്ത് ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ന് ഷ​ട്ട​റി​ട്ട് ഓ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

ഒ​രു മ​ദ്യ​പാ​നി​യാ​യ ഡ്രൈ​വ​റു​ടെ ഭാ​ര്യ​ക്ക് ര​ക്തം ന​ൽ​കി​യ​തു വ​ഴി എ​വി​ടെ വെ​ച്ച് ക​ണ്ടാ​ലും ഈ ​ഫു​ൾ​ടൈം മ​ദ്യ​പാ​നി ഇ​ത് ത​ന്റെ ഭാ​ര്യ​യു​ടെ ര​ക്ത​മാ​ണെ​ന്ന് പ​റ​ഞ്ഞ് കാ​ലി​ൽ വീ​ഴും, അ​യാ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ക​ട തു​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി പോ​യ ദി​വ​സ​ങ്ങ​ളും, ക​ട​യി​ൽ​നി​ന്ന് ഉ​ച്ച​യൂ​ൺ ക​ഴി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന സ​മ​യ​ത്ത് അ​പ​രി​ചി​ത​ൻ ത​ന്നെ വ​ണ്ടി​യി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റി കൊ​ണ്ടു​പോ​യി ര​ക്ത​ദാ​ന​ത്തി​നു​ശേ​ഷം ഹോ​ട്ട​ലി​ൽ ക​യ​റ്റി അ​യാ​ൾ ബി​ൽ കൊ​ടു​ക്കാ​തെ മു​ങ്ങി​യ​തും, കൈ​യി​ൽ കാ​ശെ​ടു​ക്കാ​ത്ത​തി​നാ​ൽ ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ മു​ന്നി​ൽ പ​രു​ങ്ങി​യ​തും വ്യാ​പാ​രി യൂ​ത്ത് വി​ങ് പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ൽ അ​ഭി​മാ​നം ന​ഷ്ട​പ്പെ​ടാ​തെ തി​രി​ച്ചു പോ​രാ​ൻ ക​ഴി​ഞ്ഞ​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ ര​ക്ത​ദാ​യ​ക​നാ​യ ഈ ​വ്യാ​പാ​രി​യു​ടെ ഡ​യ​റി​യി​ൽ ര​ക്ത​ത്തി​ മ​ണ​മു​ള്ള അ​ക്ഷ​ര​ങ്ങ​ളാ​യി കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.