​മൊ​റോ​ക്കോ മ​ധ്യ​നി​ര​യി​ലൊ​രു ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ്

2018 റ​ഷ്യ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ. സ്​​പെ​യി​നും പോ​ർ​ചു​ഗ​ലും അ​ണി​നി​ര​ന്ന ഗ്രൂ​പ് റൗ​ണ്ടി​ൽ മൊ​റോ​ക്കോ​യെ​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യം ക​ളി​ച്ചു ത​ള​രു​മ്പോ​ൾ ഗാ​ല​റി​യി​ൽ അ​വ​രു​ടെ ചു​വ​പ്പു​കു​പ്പാ​യ​മ​ണി​ഞ്ഞ് പു​ഞ്ചി​രി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു പ​ത്തു വ​യ​സ്സു​കാ​ര​ന്റെ ചി​ത്ര​മാ​ണ് ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​റ​യെ. ര​ണ്ട് തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യു​മാ​യി മ​ട​ങ്ങി​യ മൊ​റോ​ക്കോ നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സെ​മി​യി​ലെ​ത്തി അ​തി​ശ​യി​പ്പി​ച്ച​ത് മ​റ്റൊ​രു ച​രി​ത്രം. വീ​ണ്ടു​മൊ​രു നാ​ലു​വ​ർ​ഷ​ത്തി​നു ശേ​ഷം, ലോ​ക​ക​പ്പ് മൈ​താ​നി​യി​ൽ മൊ​റോ​ക്കോ ബൂ​ട്ടു​കെ​ട്ടി ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ വി​റ​പ്പി​ക്കു​മ്പോ​ൾ അ​ന്ന​ത്തെ പ​ത്തു​വ​യ​സ്സു​കാ​ര​ൻ ആ ​പ​ട​യോ​ട്ട​ത്തി​ന് ന​ടു​വി​ൽ ക​ടി​ഞ്ഞാ​ണേ​ന്തി കാ​വ​ൽ​ക്കാ​ര​നാ​യി​മാ​റു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ബ്ര​സീ​ൽ-​മൊ​റോ​ക്കോ ക്ലാ​സി​ക് പോ​രാ​ട്ടം ക​ണ്ട കാ​ണി​ക​ളു​ടെ മ​ന​സ്സി​ൽ ഉ​ട​ക്കി​യ ആ​റാം ന​മ്പ​റി​ലെ നീ​ണ്ട​ത​ല​മു​ടി​ക്കാ​ര​ന് ഇ​പ്പോ​ൾ 18 വ​യ​സ്സാ​യി.

സ​മ​കാ​ലി​ക ഫു​ട്ബാ​ളി​ലെ ക​രു​ത്ത​രാ​യ മ​ധ്യ​നി​ര​ക്കാ​ർ ക​സെ​മി​റോ​യും ബ്രൂ​ണോ ഗ്വി​മാ​റെ​സും ഭ​രി​ക്കു​ന്ന ബ്ര​സീ​ൽ മ​ധ്യ​നി​ര​ക്കു മേ​ൽ, പൂ​ർ​ണ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു​കൊ​ണ്ട് മൊ​റോ​ക്കോ ക​ളി പി​ടി​ച്ച​പ്പോ​ൾ അ​തി​നു മു​ന്നി​ൽ അ​യ്യൂ​ബ് ബു​ആ​ദി​യെ​ന്ന 18കാ​ര​നാ​യി​രു​ന്നു. അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളും, അ​സാ​മാ​ന്യ​മാ​യ പ​ന്ത​ട​ക്ക​വും, ഡ്രി​ബ്ലി​ക് മി​ക​വു​മാ​യി അ​വ​ൻ മൊ​റോ​ക്കോ ഫു​ട്ബാ​ളി​ന്റെ പു​തു ക​ണ്ടെ​ത്ത​ലാ​യി ത​ല​ക്കെ​ട്ടു​ക​ളി​ൽ നി​റ​ഞ്ഞു. മൊ​റോ​ക്കോ ജ​ഴ്സി​യി​ൽ മൂ​ന്നാ​മ​ത്തെ മാ​ത്രം മ​ത്സ​രം. ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റ പോ​രാ​ട്ടം. ലോ​ക​ചാ​മ്പ്യ​ന്മാ​രാ​വാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ ബ്ര​സീ​ലി​ന്റെ വ​മ്പ​ന്മാ​രെ വ​ര​ച്ച​വ​ര​യി​ൽ ത​ള​ച്ചി​ട്ട അ​യ്യൂ​ബ് മു​ഴു​സ​മ​യം ക​ളി​ച്ച​പ്പോ​ൾ പാ​സി​ങ് കൃ​ത്യ​ത​യി​ലും ബാ​ൾ റി​ക്ക​വ​റി​യി​ലും ഇ​ന്റ​ർ​സെ​പ്ഷ​നി​ലും ഡ്യു​വ​ൽ​സി​ലും ഒ​ന്നാ​മ​നാ​യി എ​തി​രാ​ളി​ക​ളു​ടെ​പോ​ലും കൈ​യ​ടി നേ​ടി.

ബ്ര​സീ​ലും മൊ​റോ​ക്കോ​യും ​ഓ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ ക​ളി​ക്കു പി​ന്നാ​ലെ ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ഇ​ന്റ​ർ​നെ​റ്റി​ൽ ഏ​റെ പ​ര​തി​യ​തും അ​യൂ​ബ് ബു​ആ​ദി​യെ​യാ​യി​രു​ന്നു. മൊ​റോ​ക്കോ പ്ര​തി​രോ​ധ​ത്തി​നും മു​ന്നേ​റ്റ​ത്തി​നു​മി​ട​യി​ൽ ഇ​ട​ത​ട​വി​ല്ലാ​തെ പ​ന്തെ​ത്തി​ച്ചു ന​ൽ​കി അ​പ​ക​ടം​വി​ത​ച്ച താ​ര​ത്തി​ൽ ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ത്തെ​യും തി​രി​ച്ച​റി​ഞ്ഞു.

മൊ​റോ​ക്കോ ഒ​രു ഫു​ട്ബാ​ള​റെ ക​ണ്ടെ​ത്തു​ക​യ​ല്ല, അ​വ​രു​ടെ ഭാ​വി ഫു​ട്ബാ​ളി​നെ ര​ക്ഷി​ത​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ‘എ​ക്സ്’ പേ​ജി​ൽ ഒ​രു ആ​രാ​ധ​ക​ന്റെ ക​മ​ന്റ്. ആ​ന്ദ്രെ​പി​ർ​ലോ​യു​ടെ ചാ​രു​ത​യോ​ടെ ഡ്രി​ബി​ളും, ബു​സ്‌​ക്വെ​റ്റ്‌​സി​ന്റെ ശാ​ന്ത​ത​യോ​ടെ പാ​സു​ക​ളും എ​ത്തി​ക്കു​ന്ന പൂ​ർ​ണ ഫു​ട്ബാ​ള​ർ എ​ന്ന് മ​റ്റൊ​രു ആ​രാ​ധ​ക​നും വി​ശേ​ഷി​പ്പി​ക്കു​ന്നു.

ഫ്രാ​ൻ​സി​ൽ​നി​ന്ന്മൊ ​റോ​ക്കോ​യി​ലേ​ക്ക്

മൊ​റോ​ക്കോ​യി​ൽ​നി​ന്ന് മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി അ​തി​ർ​ത്തി ക​ട​ന്ന് ഫ്രാ​ൻ​സി​ൽ കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​നാ​യി 2007ൽ ​ആ​ണ് അ​യ്യൂ​ബ് ബു​ആ​ദി​യു​ടെ ജ​ന​നം. ഹാ​ൻ​ഡ്ബാ​ൾ താ​ര​മാ​യ പി​താ​വ് ഹ​സ്സ​നി​ലൂ​ടെ മ​ക​നി​ലും സ്​​പോ​ർ​ട്സ് ഹ​ര​മാ​യി. ക്രെ​യി​ലി​ലൂ​ടെ കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ഫു​ട്ബാ​ൾ ത​ട്ടി​പ്പ​ഠി​ച്ചു തു​ട​ങ്ങി​യ അ​യൂ​ബ്, ശേ​ഷം പ്ര​മു​ഖ​രാ​യ ലി​ല്ലെ​യു​ടെ അ​ക്കാ​ദ​മി​യി​ലെ​ത്തി. അ​വി​ടെ നി​ന്നാ​ണ് ഫു​ട്ബാ​ളി​ൽ സീ​രി​യ​സാ​വു​ന്ന​ത്. നേ​രി​ട്ട് ഫ്ര​ഞ്ച് യൂ​ത്ത് ടീ​മു​ക​ളി​ൽ പ്ര​വേ​ശ​നം. അ​ണ്ട​ർ 16, മു​ത​ൽ 21 വ​രെ ടീ​മു​ക​ളി​ലാ​യി ക​ളി​ച്ചു​തു​ട​ങ്ങി. ഇ​തി​നി​ടെ, 2023ൽ ​ലി​ല്ലെ സീ​നി​യ​ർ ടീ​മി​ലും മ​ധ്യ​നി​ര​യു​ടെ ത​ല​പ്പൊ​ക്ക​മാ​യി മാ​റി. പൗ​ര​ത്വം വ​ഴി ഫ്രാ​ൻ​സി​ൽ ക​ളി​ക്കാ​ൻ യോ​ഗ്യ​നാ​ണെ​ങ്കി​ലും താ​ര​ങ്ങ​ളേ​റെ​യു​ള്ള ​ടീ​മി​ലൊ​രു ഇ​ടം ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മൊ​റോ​ക്കോ വ​ല​യെ​റി​യു​ന്ന​ത്. ഫി​ഫ​യു​ടെ അ​നു​വാ​ദം വാ​ങ്ങി അ​യ്യൂ​ബ് ബു​ആ​ദി​യെ ക​ളി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ മേ​യ് 15ന് ​മാ​ത്രം. ഒ​രു മാ​സ​ത്തി​ൽ കു​റ​ഞ്ഞ ദി​വ​സ​ത്തി​ൽ പി​റ​ന്ന​ത് മ​റ്റൊ​രു ച​രി​ത്രം. ലോ​ക​ക​പ്പി​ൽ ഇ​ടം പി​ടി​ച്ച താ​രം, ര​ണ്ട് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ച്, ലോ​ക​ക​പ്പി​ലൂ​ടെ അ​ര​ങ്ങേ​റ്റ​വും കു​റി​ച്ച് ആ​രാ​ധ​ക മ​ന​സ്സി​ലെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യി.

കോ​ച്ച്, മു​ഹ​മ്മ​ദ് ഒ​ഹ്ബി​യു​ടെ താ​ൽ​പ​ര്യ​ത്തി​ൽ ടീ​മി​ലെ​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ, ക​രി​യ​റി​ലെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ​ത​ന്നെ യാ​തൊ​രു​വി​ധ സ​മ്മ​ർ​ദ​വു​മി​ല്ലാ​തെ മൈ​താ​നം ഭ​രി​ക്കു​മ്പോ​ൾ അ​സാ​ധ്യ​മാ​യ പ്ര​തി​ഭ​യു​ടെ വി​ളം​ബ​ര​മാ​യി മാ​റു​ന്നു.