വിജയവഴിയിൽ കാനറികൾ; കുഞ്ഞയുടെ ഇരട്ടഗോളിൽ മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം (3-0)

ഫി​ലാ​ഡ​ൽ​ഫി​യ: ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ള​ടി​ച്ച ബ്ര​സീ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ‘വി​ശ്ര​മി​ച്ചു’. ലോ​ക​റാ​ങ്കി​ങ്ങി​ലെ ആറാം സ്ഥാ​ന​ക്കാ​രാ​യ മ​ഞ്ഞ​പ്പ​ട 80 സ്ഥാ​നം വ്യ​ത്യാ​സ​മു​ള്ള കു​ഞ്ഞു ഹെ​യ്തി​യെ 3-0ന് ​തോ​ൽ​പി​ച്ച് നോ​ക്കൗ​ട്ടി​ന​രി​കി​ലെ​ത്തി. ര​ണ്ട് ക​ളി​ക​ളി​ൽ തോ​റ്റ ഹെ​യ്തി ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്താ​യി. മാ​ത്യൂ​സ് കു​ഞ്ഞ​യു​ടെ ഇ​ര​ട്ട ഗോ​ളും (23, 36 മി​നി​റ്റു​ക​ളി​ൽ) ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്ത് ലെ​ഫ്റ്റ് വി​ങ്ങ​ർ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ നേ​ടി​യ ഗോ​ളു​മാ​ണ് ബ്ര​സീ​ലി​ന്റെ വി​ജ​യം നി​ർ​ണ​യി​ച്ച​ത്. ര​ണ്ട് ക​ളി​ക​ളി​ൽ നി​ന്ന് കാ​ന​റി​ക​ൾ​ക്ക് നാ​ല് പോ​യ​ന്റാ​യി. ര​ണ്ടാം പ​കു​തി​യി​ൽ നാ​ല് ഫോ​ർ​വേ​ഡു​ക​ളെ രം​ഗ​ത്തി​റ​ക്കി​യെ​ങ്കി​ലും ഹെ​യ്തി വ​ല​കു​ലു​ക്കാ​നാ​കാ​തെ ബ്ര​സീ​ൽ വി​യ​ർ​ത്തു.

പ​രി​ക്ക് കാ​ര​ണം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ബ്ര​സീ​ൽ നി​ര​യി​ൽ നെ​യ്മ​ർ ഇ​റ​ങ്ങി​യി​ല്ല. ആ​ദ്യ ക​ളി​യി​ൽ പ​ക​ര​ക്കാ​ര​നാ​കേ​ണ്ടി​വ​ന്ന മാ​ത്യൂ​സ് കു​ഞ്ഞ ഇ​ന്ന​ലെ ആ​ദ്യ ഇ​ല​വ​നി​ൽ എ​ത്തി. ര​ണ്ട് ഗോ​ള​ടി​ച്ച മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് താ​രം കോ​ച്ചി​ന്റെ പ്ര​തീ​ക്ഷ കാ​ത്തു. മൊ​റോ​ക്കോ​ക്കെ​തി​രെ ഡി​ഫ​ൻ​സി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ ഇ​ബാ​ന​സി​ന് പ​ക​രം ഡാ​നി​ലോ​യെ​ത്തി. ഇ​ഗോ​ർ തി​യാ​ഗോ​ക്ക് പ​ക​ര​മാ​ണ് കു​ഞ്ഞ വ​ന്ന​ത്. ഈ ​ര​ണ്ട് മാ​റ്റ​ങ്ങ​ളും ക​ള​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു. കു​ഞ്ഞ ര​ണ്ട് ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി. വ​ല​ത് ഫ്ലാ​ങ്കി​ൽ ഡാ​നി​ലോ​യും മി​ക​ച്ചു നി​ന്നു. 11ാം മി​നി​റ്റി​ൽ റ​ഫീ​ഞ്ഞ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ്സൈ​ഡ് വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​നീ​ഷ്യ​സി​ന്റെ ഗോ​ൾ​ശ്ര​മം ഹെ​യ്തി ഗോ​ൾ​കീ​പ്പ​ർ ജോ​ണി പ്ലാ​സി​ഡ് ത​ട്ടി​യി​ട്ട​പ്പോ​ൾ അ​വ​സ​രം കാ​ത്തു​നി​ന്ന കു​ഞ്ഞ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ഗോ​ളി​ന്റെ സൂ​ത്ര​ധാ​ര​നും വി​നി​യാ​യി​രു​ന്നു. വി​നി​യു​ടെ ത​ക​ർ​പ്പ​ൻ പാ​സി​ൽ നി​ന്നാ​യി​രു​ന്നു കു​ഞ്ഞ​യു​ടെ ര​ണ്ടാം ഗോ​ളി​ലേ​ക്കു​ള്ള ഇ​ടം കാ​ല​ൻ ഷോ​ട്ട്. ഇ​തോ​ടെ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന ടീ​മാ​യി ബ്ര​സീ​ൽ. 241 ഗോ​ളു​ക​ളാ​ണ് പെ​ലെ​യു​ടെ നാ​ട്ടു​കാ​ർ ലോ​ക​ക​പ്പി​ൽ വ​ർ​ഷി​ച്ച​ത്. ജ​ർ​മ​നി​യു​ടെ റെ​ക്കോ​ഡാ​ണ് ത​ക​ർ​ത്ത​ത്. തൊ​ട്ടു​പി​ന്നാ​ലെ റ​ഫി​ഞ്ഞ പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​യി. റ​യാ​ൻ പ​ക​ര​മെ​ത്തി.

വീ​ണ്ടും ക​ളം​ഭ​രി​ച്ച കാ​ന​റി​ക​ൾ മൂ​ന്നാം ഗോ​ൾ നേ​ടി ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​രോ​ധ നി​ര​യി​ൽ നി​ന്ന് കി​ട്ടി​യ പ​ന്തു​മാ​യി എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത ഇ​ട​ത് വി​ങ്ങി​ലൂ​ടെ കു​തി​ച്ചാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ നേ​ടി​യ​ത്. ടൂ​ർ​ണ​മെ​ന്റി​ൽ സൂ​പ്പ​ർ​താ​ര​ത്തി​ന്റെ ര​ണ്ടാം ഗോ​ളാ​യി​രു​ന്നു അ​ത്. മ​ധ്യ​നി​ര​യി​ൽ പ​ക്വേ​റ്റ​യും ബ്രൂ​ണോ ഗ്വി​മ​റെ​യ്സും ന​ന്നാ​യി ക​ളി​ച്ച​പ്പോ​ൾ കാ​സി​മി​റോ താ​ളം​ക​ണ്ടെ​ത്താ​ത്ത ആ​ദ്യ പ​കു​തി​യാ​യി​രു​ന്നു ക​ട​ന്നു​പോ​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ വി​നീ​ഷ്യ​സ്, റ​യാ​ൻ, എ​ൻ​ഡ്രി​ക്, ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി എ​ന്നീ നാ​ല് ഫോ​ർ​വേ​ഡു​ക​ളാ​ണ് ബ്ര​സീ​ൽ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ധാ​ര​ണ​യോ​ടെ മു​ന്നേ​റാ​ൻ ആ​ക്ര​മ​ണ​നി​ര​ക്ക് ക​ഴി​ഞ്ഞി​ല്ല. 63ാം മി​നി​റ്റി​ൽ ഇ​ൻ​സി​ങ്ങ​ർ കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്നു​യ​ർ​ന്ന പ​ന്ത് അ​തി​ലും ഉ​യ​ര​ത്തി​ൽ ചാ​ടി ഹെ​ഡ് ചെ​യ്ത റി​ക്കാ​ർ​ഡോ എ​ഡേ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ചു. പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഗോ​ൾ​കീ​പ്പ​ർ അ​ലി​സ​ൺ ബെ​ക്ക​ർ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ക​ര​ക്കാ​ര​ൻ ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി ഉ​തി​ർ​ത്ത ഷോ​ട്ട് ഹെ​യ്തി​യു​ടെ ക്രോ​സ്ബാ​റി​ൽ ത​ട്ടി തെ​റി​ച്ചി​രു​ന്നു. ജൂ​ൺ 25ന് ​സ്കോ​ട്ട്‌​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ബ്ര​സീ​ലി​ന്റെ അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​രം. ഈ ​ക​ളി ജ​യി​ച്ചാ​ൽ ഗ്രൂ​പ് ജേ​താ​ക്ക​ളാ​യി നോ​ക്കൗ​ട്ടി​ലെ​ത്താം. പ​രി​ക്കേ​റ്റ നെ​യ്മ​ർ ഈ ​മ​ത്സ​ര​ത്തി​ൽ ക​ളി​ക്കു​മെ​ന്ന് കോ​ച്ച് കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി അ​റി​യി​ച്ചി​ട്ടു​ണ്ട്.