താ​ഴെ​ക്കോ​ട് മ​രം​മു​റി​ക്കേ​സി​ലെ യ​ഥാ​ർ​ഥ ന​ഷ്ടം;ഉ​ന്ന​ത ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യം തേ​ടാ​ൻ പ​ഞ്ചാ​യ​ത്ത്

പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ലു​മാ​യി മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ഉ​ന്ന​ത ഏ​ജ​ൻ​സി​യു​ടെ സേ​വ​നം തേ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​രം​മു​റി സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന് ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്തി വ്യ​ക്ത​മാ​യ ന​ഷ്ട​ക്ക​ണ​ക്ക് ത​യാ​റാ​ക്കു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.

കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് 17 ാം വാ​ർ​ഡ് അം​ഗ​മ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ വാ​ർ​ഡ് അം​ഗം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ഭ​ര​ണ​സ​മി​തി​യി​ലെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ കൊ​മ്പു​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​ന്റെ മ​റ​വി​ൽ നാ​ലു ല​ക്ഷം രൂ​പ മ​തി​പ്പു​വി​ല ക​ണ​ക്കാ​ക്കു​ന്ന 28 മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​താ​യാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.