കണക്കുതീർക്കാൻ സ്പെയിൻ, ചെറുത്തുനിൽക്കാൻ പോ​ർ​ചു​ഗ​ൽ; തീപാറും പോരാട്ടം രാ​ത്രി 12.30ന്

ഡാ​ള​സ്: ക​പ്പ​ടി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് കാ​ൽ​പ്പ​ന്തു​ലോ​കം ആ​ഗ്ര​ഹി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലേ​ക്കാ​യി കാ​ത്തു​വെ​ച്ച​വ​ർ. ര​ണ്ടി​ലൊ​രാ​ൾ​ക്ക് മ​ര​ണം അ​നി​വാ​ര്യ​മാ​യ അ​ങ്ക​ത്ത​ട്ടി​ലേ​ക്ക് ക​യ​റി​വ​രു​ന്ന ചേ​ക​വ​ന്മാ​രെ പോ​ലെ ​ഐ​ബീ​രി​യ​ൻ പെ​നി​ൻ​സു​ല​യി​ലെ അ​യ​ൽ​ക്കാ​രാ​യ സ്​​പെ​യി​നും പോ​ർ​ചു​ഗ​ലും മു​ഖാ​മു​ഖ​മെ​ത്തു​മ്പോ​ൾ ടെ​ൻ​ഷ​ൻ മൊ​ത്തം ആ​രാ​ധ​ക​ർ​ക്കാ​ണ്.

ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ആ​രാ​ധ​ക​ർ ഫേ​വ​റി​റ്റ് പ​ട്ടം ന​ൽ​കി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ചു​ഗ​ലും, ല​മി​ൻ യ​മാ​ലി​ന്റെ സ്​​പെ​യി​നും. ഡാ​ള​സി​ലെ എ.​ടി ആ​ൻ​ഡ് ടി ​സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ​തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30ന് ​പ​ന്തു​രു​ളു​മ്പോ​ൾ ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്ക് മു​ന്നി​ലെ നെ​ഞ്ചി​ടി​പ്പി​ന് വേ​ഗം​കൂ​ടും.

പ​ക​യു​ടെ കണക്ക്

ഫു​ട്ബാ​ളി​ൽ പ​ഴ​ക്ക​മേ​റെ​യു​ള്ള നാ​ട്ട​ങ്ക​ത്തി​നാ​ണ് ലോ​ക​ക​പ്പ് മൈ​താ​നം ഇ​ത്ത​വ​ണ വേ​ദി​യൊ​രു​ക്കു​ന്ന​ത്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​നും അ​റ്റ്ലാ​ന്റി​ക് സ​മു​ദ്ര​ത്തി​നും ഇ​ട​യി​ൽ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഐ​ബീ​രി​യ​ൻ ​ഉ​പ​ദ്വീ​പി​ന്റെ ഭാ​ഗ​മാ​യ സ്​​പെ​യി​നും പോ​ർ​ചു​ഗ​ലും ക​ളി​ക്ക​ള​ത്തി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു രാ​ഷ്ട്രീ​യ വൈ​ര്യ​ത്തി​ന്റെ ക​ഥ​യു​മു​ണ്ട്.

1580ക​ളി​ൽ പോ​ർ​ചു​ഗ​ലി​നെ പി​ടി​ച്ച​ട​ക്കി, അ​ട​ക്കി ഭ​രി​ച്ച സ്​​പെ​യി​നി​ലെ രാ​ജാ​വും, അ​വ​ർ​ക്കെ​തി​രാ​യ പോ​ർ​ചു​ഗ​ലി​ന്റെ സ്വാ​ത​ന്ത്ര്യ സ​മ​ര​വും ഉ​ൾ​പ്പെ​ടു​ന്ന പോ​രാ​ട്ട​ക​ഥ. എ​ന്നാ​ൽ, ഫു​ട്ബാ​ളി​ലെ ഐ​ബീ​രി​യ​ൻ ഡെ​ർ​ബി​ക്ക് 1921ലാ​ണ് പ​ന്തു​രു​ണ്ട് തു​ട​ങ്ങു​ന്ന​ത്. അ​യ​ൽ​ക്കാ​ർ ത​മ്മി​ലെ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ങ്ങി, യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും ലോ​ക​ക​പ്പി​ലു​മാ​യി ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ​അ​ങ്ക​ത്തി​ന്റെ ഇ​ങ്ങേ​ത്ത​ല​ക്ക​ൽ ഇ​പ്പോ​ൾ ല​മി​ൻ യ​മാ​ലും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും വ​രെ​യെ​ത്തി നി​ൽ​ക്കു​മ്പോ​ഴും പോ​ർ​വീ​ര്യ​ത്തി​ന് കു​റ​വി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഇ​തു ര​ണ്ടാം പോ​രാ​ട്ടം.

ക്രി​സ്റ്റ്യാ​നോ x യ​മാ​ൽ

ലോ​ക​ക​പ്പ് ഗ്രൂ​പ് ‘എ​ച്ച്’ ജേ​താ​ക്ക​ളാ​യ സ്​​പെ​യി​ൻ, നോ​ക്കൗ​ട്ടി​ൽ ഓ​സ്ട്രി​യ​ൻ വെ​ല്ലു​വി​ളി​യെ 3-0ത്തി​ന് ത​രി​പ്പ​ണ​മാ​ക്കി​യാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ​ഗ്രൂ​പ് ‘കെ’​യി​ൽ കൊ​ളം​ബി​യ​ക്ക് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പോ​ർ​ചു​ഗ​ൽ, നോ​ക്കൗ​ട്ടി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ 2-1ന് ​വീ​ഴ്ത്തി​യും മു​ന്നേ​റി. മോ​ഡ്രി​ചും പെ​രി​സി​ചും അ​ണി​നി​ര​ന്ന ​ക്രൊ​യേ​ഷ്യ​ക്കെ​തി​രെ ഇ​ഞ്ചു​റി ടൈ​മി​ന്റെ അ​വ​സാ​ന മി​നി​റ്റി​ൽ നേ​ടി​യ ഗോ​ൾ പോ​ർ​ചു​ഗ​ലി​ന് ര​ക്ഷ​യാ​വു​ക​യാ​യി​രു​ന്നു.

ഗോ​ള​ടി​ച്ച ​ക്രി​സ്റ്റ്യാ​നോ​യെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പി​ൻ​വ​ലി​ച്ച് വി​ശ്ര​മം ന​ൽ​കി​യാ​യി​രു​ന്നു കോ​ച്ച് റോ​ബ​ർ​ടോ മാ​ർ​ടി​ന​സ് പോ​ർ​ചു​ഗ​ലി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്.

മു​ന്നേ​റ്റ​ത്തി​ലെ സൂ​പ്പ​ർ​താ​രം ടീ​മി​ന് ബാ​ധ്യ​ത​യാ​കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സ്​​പെ​യി​നി​നെ നേ​രി​ടു​ന്ന​ത്. പ​രി​ക്ക് ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ല. ​ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ്, ​പെ​ഡ്രോ നെ​റ്റോ, വി​ടീ​ന്യ, റാ​ഫേ​ൽ ലി​യാ​വോ എ​ന്നി​വ​ര​ട​ങ്ങി​യ നി​ര​യ്ക്ക് ഇ​ന്ന് പ​ണി​കൂ​ടു​മെ​ന്നു​റ​പ്പ്.

അ​തേ​സ​മ​യം, മ​റു​പ​കു​തി​യി​ൽ സ്​​പെ​യി​നാ​ണ് കൂ​ടു​ത​ൽ ക​രു​ത്ത​ർ. യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​ർ പ്രാ​യ​ത്തി​ലും ചെ​റു​പ്പം. ഗ്രൂ​പ് എ​ച്ചി​ലെ ആ​ദ്യ ക​ളി​യി​ൽ ​ക​ബോ വെ​ർ​ഡെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യെ​ങ്കി​ലും മി​ന്നും വി​ജ​യ​ങ്ങ​ളു​മാ​യി ടീം ​തി​രി​കെ​യെ​ത്തി. ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ​ ഗോ​ൾ വ​ഴ​ങ്ങി​യി​ട്ടി​ല്ലെ​ന്ന​തും മ​റ്റൊ​രു റെ​ക്കോ​ഡ്.

ല​മി​ൻ യ​മാ​ലി​നൊ​പ്പം, ടൂ​ർ​ണ​മെ​ന്റി​ൽ നാ​ല് ഗോ​ള​ടി​ച്ച മൈ​ക​ൽ ഒ​യ​ർ​സ​ബാ​ൽ, ഡാ​നി ഒ​ൽ​മോ, അ​ല​ക്സ് ബ​യേ​ന സം​ഘ​വും മി​ന്നും ഫോ​മി​ലാ​ണ്. പ്ര​തി​രോ​ധ​വും മ​ധ്യ​നി​ര​യും ശ​ക്ത​മാ​യ സ്പെ​യി​നി​നെ പി​ടി​ച്ചു​കെ​ട്ട​ൽ വ​ലി​യ ദൗ​ത്യ​മാ​യി മാ​റും.