പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ അക്ഷർ പട്ടേലിന്റെ ബാറ്റിങ്
കാർഡിഫ്: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര ലക്ഷ്യമിട്ട് ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ആദ്യ കളിയിൽ ആറ് വിക്കറ്റിന് ജയിച്ച സന്ദർശകർക്ക് ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം.
ആദ്യ കളിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 47.5 ഓവറിൽ ആതിഥേയർ 258 റൺസിന് പുറത്തായി. ജോ റൂട്ടും (76 നോട്ടൗട്ട്) ലിയാം ഡോസനും (68) ഇംഗ്ലീഷ് ബാറ്റിങ് നിരയിൽ തിളങ്ങി. അക്സർ പട്ടേൽ നാലും പ്രസിദ്ധ് കൃഷ്ണയും ഗുർനൂർ ബ്രാറും രണ്ട് വീതവും വിക്കറ്റ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (റിട്ടയർഡ് ഹർട്ട് 80) ഓൾറൗണ്ടർമാരായ വാഷിങ്ടൺ സുന്ദറും (52 നോട്ടൗട്ട്) അക്ഷർ പട്ടേലും (57 നോട്ടൗട്ട്) ഇന്ത്യയെ 45.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിച്ചു. നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അക്ഷറാണ് പ്ലെയർ ഓഫ് ദ മാച്ച്
