അ​ർ​ജ​ന്റീ​ന പ്ര​തി​രോ​ധ മ​തി​ൽ ഒ​ട​മെ​ൻ​ഡി വി​ര​മി​ച്ചു

ബ്വേ​ന​സ് എ​യ്റി​സ്: അ​ർ​ജ​ന്റീ​ന​യു​ടെ മ​ധ്യ​നി​ര താ​രം നി​കോ​ള​സ് ഒ​ട​മെ​ൻ​ഡി രാ​ജ്യാ​ന്ത​ര ഫു​ട്ബാ​ളി​ൽ നി​ന്നും പ​ടി​യി​റ​ങ്ങി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ​നി​ന്നും ടീം ​തോ​റ്റ് നാ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി മു​ൻ സെൻറ​ർ ബാ​ക്ക് കൂ​ടി​യാ​യ ഒ​ട​മെ​ൻ​ഡി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. 17 വ​ർ​ഷ​ക്കാ​ല​മാ​യി അ​ർ​ജ​ന്റീ​ന പ്ര​തി​രോ​ധ നി​ര​യു​ടെ ക​ടി​ഞ്ഞാ​ൺ കൈ​യി​ലേ​ന്തി​യ താ​ര​മാ​യ ഒ​ട​മെ​ൻ​ഡി ത​ന്റെ 38ാം വ​യ​സ്സി​ലാ​ണ് ദേ​ശീ​യ ടീം ​കു​പ്പാ​യ​മ​ഴി​ക്കു​ന്ന​ത്. 2009ലാ​യി​രു​ന്നു ദേ​ശീ​യ ടീ​മി​ലെ അ​ര​ങ്ങേ​റ്റം. തു​ട​ർ​ന്ന് 139 മ​ത്സ​ര​ങ്ങ​ളി​ൽ ആ​ൽ​ബി​സെ​ല​സ്റ്റ​യു​ടെ പ്ര​തി​രോ​ധം ഭ​രി​ച്ചു. ഡീ​ഗോ മ​റ​ഡോ​ണ പ​രി​ശീ​ല​ക​നാ​യി​രി​ക്കെ​യാ​ണ് ദേ​ശീ​യ ടീ​മി​ലേ​ക്ക് ആ​ദ്യ വി​ളി​യെ​ത്തു​ന്ന​ത്. 2010 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ലും ലോ​ക​ക​പ്പി​ലും പ്ര​തി​രോ​ധ നി​ര​യി​ൽ യു​വ​താ​ര​മാ​യി സാ​ന്നി​ധ്യ​മ​റി​യി​ച്ചു. വി​ഖ്യാ​ത താ​രം മാ​ർ​ട്ടി​ൻ ഡെ​മി​ഷെ​ലി​സി​നൊ​പ്പ​മാ​യി​രു​ന്നു തു​ട​ക്കം. 2014 ലോ​ക​ക​പ്പ് ടീ​മി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​പ്പോ​ൾ, 2018ൽ ​ജോ​ർ​ജ് സാം​പോ​ളി പ​രി​ശീ​ല​ക​നാ​യി​രി​ക്കെ ​ടീ​മി​ലെ​ത്തി. പി​ന്നാ​ലെ, ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ ടീ​മി​ൽ പ്ര​തി​രോ​ധ​ത്തി​ലെ ക​രു​ത്തു​റ്റ മ​തി​ലാ​യി ഒ​ട​മെ​ൻ​ഡി പാ​ക​പ്പെ​ട്ടു. തു​ട​ർ​ന്നു​ള്ള കോ​പ അ​മേ​രി​ക്ക-​ലോ​ക​ക​പ്പ് കി​രീ​ട നേ​ട്ട​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലും ക​ള​ത്തി​ലി​റ​ങ്ങി​യാ​ണ് ബൂ​ട്ട​ഴി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തോ​ളം മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​ര​മാ​യി​രു​ന്ന ഒ​ട​മെ​ൻ​ഡി, ശേ​ഷം ബെ​ൻ​ഫി​ക​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ റി​വ​ർ​േ​പ്ല​റ്റി​ലൂ​ടെ സ്വ​ന്തം നാ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ര​മി​ക്ക​ൽ തീ​രു​മാ​നം.