ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ക​ള​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​ൻ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ത്തി​രി​ക്കു​ന്ന പാ​കി​സ്താ​ന് വീ​ണ്ടും നി​രാ​ശ. പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ നി​ർ​ണാ​യ​ക പൂ​ൾ മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രെ മ​ട​ക്കി ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും സം​ഘ​വും ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. വീ​റും വാ​ശി‍യും ആ​വേ​ശ​വും നി​റ​ഞ്ഞ ക​ളി​യി​ൽ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. ഇ​തോ​ടെ പൂ​ൾ ഡി-​യി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ടി​ന് (9) പി​റ​കി​ൽ ആ​റ് പോ​യ​ന്റോ​ടെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് ക​ട​ന്ന​ത്. ഓ​രോ പോ​യ​ന്റു​ള്ള പാ​കി​സ്താ​നും വെ​യ്‍ൽ​സും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ൽ ഫി​നി​ഷ് ചെ​യ്തു.

ഇ​ന്ത്യ​ക്കാ​യി ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തും അ​ഭി​ഷേ​കും ഇ​ര​ട്ട ഗോ​ൾ നേ​ടി. അ​ഞ്ചാം മി​നി​റ്റി​ലും 21ലും ​പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ളി​ലാ​ണ് ഹ​ർ​മ​ൻ സ്കോ​ർ ചെ​യ്ത​ത്. 11ലും 24​ലും അ​ഭി​ഷേ​കി​ന്റെ ഫീ​ൽ​ഡ് ഗോ​ളു​ക​ളെ​ത്തി. 35ാം മി​നി​റ്റി​ൽ ഉ​പ​നാ​യ​ക​ൻ ഹാ​ർ​ദി​ക് സി​ങ്ങി​ന്റെ പെ​നാ​ൽ​റ്റി സ്ട്രോ​ക്കും ല​ക്ഷ്യം ക​ണ്ടു. ഇ​ന്ത്യ മൂ​ന്ന് ഗോ​ളി​ന് മു​ന്നി​ൽ​ക്ക​വേ പാ​കി​സ്താ​ൻ 22ാം മി​നി​റ്റി​ൽ ഹ​നാ​ൻ ഷാ​ഹി​ദി​ലൂ​ടെ​യാ​ണ് ഒ​രെ​ണ്ണം മ​ട​ക്കി​യ​ത്. പി​ന്നെ​യാ​യി​രു​ന്നു അ​ഭി​ഷേ​കി​ന്റെ ര​ണ്ടാം ഗോ​ൾ. സ്കോ​ർ 4-1ൽ ​സു​ഫി​യാ​ൻ ഖാ​നും (24) സ്കോ​ർ ചെ​യ്ത​തോ​ടെ പാ​കി​സ്താ​ന് ആ​ഹ്ലാ​ദം. 46ാം മി​നി​റ്റി​ൽ ഹ​നാ​ന്റെ ര​ണ്ടാം ഗോ​ളെ​ത്തു​മ്പോ​ൾ സ്കോ​ർ 5-3. ക​ളി​തീ​രാ​ൻ നാ​ല് മി​നി​റ്റ് മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ആ​ദി​ത്യ ല​ലാ​ഗെ മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യി​രു​ന്നു.

ഹ​സ്ത​ദാ​നം ചെ​യ്ത് ഇ​ന്ത്യ-​പാ​ക് താ​ര​ങ്ങ​ൾ

ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഹ​സ്ത​ദാ​നം ചെ​യ്ത് താ​ര​ങ്ങ​ൾ. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം വ​ഷ​ളാ​യ​തി​ൽ​പ്പി​ന്നെ ക​ളി​ക്ക​ള​ത്തി​ൽ താ​ര​ങ്ങ​ൾ ത​മ്മി​ൽ കൈ​കൊ​ടു​ക്കാ​റി​ല്ല. ക്രി​ക്ക​റ്റി​ല​ട​ക്കം ക​ർ​ശ​ന​മാ​യി പി​ന്തു​ട​രു​ന്ന പ​തി​വ് പ​ക്ഷേ, ഹോ​ക്കി​യി​ൽ താരങ്ങൾ മു​മ്പും തെ​റ്റി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യം ല​ണ്ട​നി​ൽ ന​ട​ന്ന എ​ഫ്.​ഐ.​എ​ച്ച് പ്രോ​ലീ​ഗ് മ​ത്സ​ര​ത്തി​ന് മു​മ്പും ശേ​ഷ​വും ഇ​ന്ത്യ-​പാ​ക് ക​ളി​ക്കാ​ർ പരസ്പരം ഹ​സ്ത​ദാ​നം ചെ​യ്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി.

വ​നി​ത​ക​ൾ​ക്ക് ഇ​ന്ന്ഇം​ഗ്ലീ​ഷ് ടെ​സ്റ്റ്

ലോ​ക​ക​പ്പ് ര​ണ്ടാം റൗ​ണ്ട് തേ​ടി ഇ​ന്ത്യ​ൻ വ​നി​ത ടീം ​വ്യാ​ഴാ​ഴ്ച ഇ​റ​ങ്ങും. പൂ​ൾ ഡി-​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ സ​മ​നി​ല മ​തി​യാ​കും ഇ​ന്ത്യ​ക്ക്. ഇ​ന്ത്യ​ക്കും ചൈ​ന​ക്കും നാ​ലു​വീ​തം പോ​യ​ന്റാ​ണു​ള്ള​ത്. ഗോ​ൾ വ്യ​ത്യാ​സ​ത്തി​ന്റെ ക​രു​ത്തി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ.

നി​ല​വി​ൽ മൂ​ന്ന് പോ​യ​ന്റു​മാ​യി മൂ​ന്നാ​മ​തു​ള്ള ഇം​ഗ്ല​ണ്ടി​ന് ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ക്കാ​ൻ ജ​യം അ​നി​വാ​ര്യ​മാ​ണ്.