Skip to content
Friday, September 4, 2026
The Journal

The Journal

Unfolding The Truth

  • AURA Special Story
  • Kerala
    • General
    • Local News
  • Hyperlocal
    • Manjeri
    • Areekode
    • Edavanna
    • Kizhuparamba
    • Kodiyathur
    • kavanoor
    • Cheekkode
    • Urangattiri
    • kavanoor
    • Vazhakkad
    • Parappanangadi
    • Chennamangaloor
  • National
  • Sports
  • International
    • World
    • Gulf
  • Politics
  • Entertainment
  • Privacy Policy
  • Journal Team
  • Events
    • പ്രവചനം
      • മലബാർ ജലോസവം
Kerala 

ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറിയത് ലക്ഷങ്ങൾ; വി.ഇ.ഒയുടെ തട്ടിപ്പിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് അന്വേഷണം

4 September 20261 hour ago Arshad K account, Fraud, investigation, money, panchayat, VEO, അക്കൗണ്ട്, അന്വേഷണം, തട്ടിപ്പ്, പഞ്ചായത്ത്, പണം, വി.ഇ.ഒ

പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ വി.ഇ.ഒ നടത്തിയ തട്ടിപ്പിൽ കൂടുതൽ അന്വേഷണം. വി.ഇ.ഒ എം.ആർ. റാണിലക്ഷ്മി നടത്തിയ തട്ടിപ്പിൽ ഇതുവരെയുള്ള പരിശോധനയിൽ 70 ലക്ഷത്തോളം തട്ടിയെത്തതായാണ് കണ്ടെത്തിയത്. ഇവരുടെ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തും. ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിനുപുറമേ, ലൈഫ് ഭവന പദ്ധതിയിലെ ഫണ്ട് വിതരണത്തിൽ വഴിവിട്ട് ക്രമക്കേടുകൾ നടത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

51.23 ലക്ഷം രൂപ അപഹരിച്ചെന്ന് കാട്ടിയാണ് നിലവിൽ പഞ്ചായത്ത് സെക്രട്ടറി ചിറ്റാർ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച വരെ നടത്തിയ പരിശോധനയിൽ അത് 69.80 ലക്ഷമായി. ഇവർ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതിനിടെ വി.ഇ.ഒക്ക് തട്ടിപ്പ് നടത്താൻ മറ്റു ചിലരുടെ സഹായം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വി.ഇ.ഒ നടത്തിയ മുഴുവൻ ഇടപാടുകളെപ്പറ്റിയും വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടത്താൻ വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിൽ കരാർ വെച്ച് വീട് നിർമാണം തുടങ്ങിയവരും പാതി നിർമാണം നടത്തിയവരുമെല്ലാം തുടർഗഡു കിട്ടാതെ വലഞ്ഞിരിക്കുകയാണ്. മിക്ക ഗുണഭോക്താക്കൾക്കും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞത്.

മിക്ക പദ്ധതികളുടെയും ഗുണഭോക്താക്കളിൽനിന്ന് പണം ലഭിച്ചതായുള്ള രേഖകൾ വി.ഇ.ഒ ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. പദ്ധതി നിർവഹണ ഉദ്യോഗസ്ഥയെന്ന നിലയിൽ ഇവർ ആവശ്യപ്പെടുന്ന രേഖകൾ നൽകുകയും അതിൽ ഒപ്പിട്ട് നൽകുകയും ചെയ്യുന്നത് സാധാരണമാണ്. പദ്ധതി പണം സർക്കാർ അനുവദിക്കുമ്പോൾ ഉടൻ നൽകാനെന്ന പേരിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം വി.ഇ.ഒ തട്ടിപ്പിന് ഉപയോഗപ്പെടുത്തി എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽനിന്ന് ഗുണഭോക്തൃവിഹിതത്തിൽ തിരിമറി നടത്തിയെന്ന കേസിലാണ് കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ. റാണി ലക്ഷ്മിയെ (40) കോന്നി പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവർ ഒളിവിൽ പോയിരുന്നു. അതിനിടെ ഇവർ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈഫ് ഭവന പദ്ധതിയിയുടേതുൾപ്പടെ സീതത്തോട് ഗ്രാമപഞ്ചായത്തിലെ പദ്ധതി ഗുണഭോക്തൃവിഹിതത്തിൽ നിന്ന് പണം വി.ഇ.ഒ തട്ടിയെടുത്തതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം ചിറ്റാർ പൊലീസിൽ പരാതി നൽകിയത്. റാണി ലക്ഷ്മി ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഗുണഭോക്താക്കൾക്ക് നൽകാനായി സർക്കാർ അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് വി.ഇ.ഒ തട്ടിപ്പ് നടത്തിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയത്. ബന്ധുക്കളുടെയും മറ്റും പേരുകൾ ഗുണഭോക്തൃപട്ടികയിൽ വ്യാജമായി ചേർത്തായിരുന്നു തട്ടിപ്പ്. 2024 മുതൽ സീതത്തോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഇവർ 2026 ഫെബ്രുവരിയിൽ തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാറിയത്.

സീതത്തോട് പഞ്ചായത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടത്തിയതായുള്ള വിവരംപുറത്ത് വന്നതിനെ തുടർന്ന് അവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related

Share This Post:

You May Also Like

Suicide of a young woman in Elankoor, Malappuram: Family alleges mystery: Family says she faced mental torture at her in-laws' house over lack of beauty

മലപ്പുറം എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം: സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടെന്ന് കുടുംബം

2 February 20252 years ago The Journal 0
dead

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ

10 April 20251 year ago The Journal 0

മതപഠനസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും സർക്കാർ അനുമതി വേണമെന്ന് ഹൈകോടതി; തൃ​ശൂ​ർ വ​ട​ക്കേ​കാ​ട് മ​അ്ദി​ൻ സ്കൂ​ൾ പൂട്ടാൻ നിർദേശം

10 February 20267 months ago Arshad K
A Kalikavu native who was undergoing treatment for injuries sustained in a car accident in Saudi Arabia has died.
General Hyperlocal Malappuram 

സൗദിയിൽ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന…

6 August 20264 weeks ago The Journal 0
വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം..!
General Hyperlocal Kondotty 

വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു;…

13 December 20259 months ago The Journal 0
One arrested with 196 grams of MDMA in Areekode
General Areekode Hyperlocal 

അരീക്കോട് 196 ​ഗ്രാം എംഡിഎംഎയുമായി…

26 March 20251 year ago The Journal 0
Several people injured after firecrackers explode at Therattammal Stadium
General Areekode Hyperlocal Urangattiri 

അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ കരിമരുന്ന്…

19 February 20252 years ago The Journal 0

Latest News

കാന്തപുരത്തിന്റെ നിലപാട് സ്ത്രീവിരുദ്ധവും അനിസ്‌ലാമികവും, വിവാദത്തെ അവസരമാക്കി ഇസ്‌ലാമിനെ അപഹസിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണം; വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
Kerala 

കാന്തപുരത്തിന്റെ നിലപാട് സ്ത്രീവിരുദ്ധവും അനിസ്‌ലാമികവും,…

4 September 20265 minutes ago Arshad K

​കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉയർത്തിയ വിവാദവുമായി ബന്ധപ്പെട്ട് സമുദായവും സമൂഹവും മൂന്ന് പ്രധാന വിഷയങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

മെസ്സിയുടെ പത്താം നമ്പർ ജഴ്സി ഇനി ഈ 21-കാരന് സ്വന്തം! പക്ഷേ കൈമാറാൻ ഒരൊറ്റ നിബന്ധന മാത്രം; അർജന്റീനയുടെ പുതിയ തീരുമാനത്തിന് പിന്നിൽ
General Sports 

മെസ്സിയുടെ പത്താം നമ്പർ ജഴ്സി…

4 September 202628 minutes ago Arshad K
ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറിയത് ലക്ഷങ്ങൾ; വി.ഇ.ഒയുടെ തട്ടിപ്പിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് അന്വേഷണം
Kerala 

ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറിയത് ലക്ഷങ്ങൾ;…

4 September 20261 hour ago Arshad K
ജി.ഡി.പി വളർച്ച: മോദിയുടെ അവകാശവാദം ഊതി വീർപ്പിച്ച തട്ടിപ്പെന്ന് വെൽഫെയർ പാർട്ടി
Kerala 

ജി.ഡി.പി വളർച്ച: മോദിയുടെ അവകാശവാദം…

4 September 20262 hours ago Arshad K
അഭിഷേകിന് പകരം സഞ്ജു, വൈഭവ് സൂര്യവംശി 'കോംബോ' പരീക്ഷിക്കാൻ ഗൗതം ഗംഭീർ
General Sports 

അഭിഷേകിന് പകരം സഞ്ജു, വൈഭവ്…

4 September 20263 hours ago Arshad K
ഐ.ഐ.എമ്മിൽ മന്ത്രിമാരുടെ പരിശീലനം; പുറത്ത് പ്രതിഷേധവുമായി പി.എസ്.സി ഉദ്യോഗാർഥികൾ
Kerala 

ഐ.ഐ.എമ്മിൽ മന്ത്രിമാരുടെ പരിശീലനം; പുറത്ത്…

4 September 20263 hours ago Arshad K
സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം നിലംപതിച്ചു; അവധിയായതിനാൽ ദുരന്തം ഒഴിവായി
Kerala 

സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം നിലംപതിച്ചു;…

4 September 20264 hours ago Arshad K
‘സ്റ്റാൻഡ് ബൈ മി’; അനീതിക്കെതിരെ പോരാടാൻ തയ്യൽ മെഷീനിൽ ജീവിതം തുന്നിച്ചേർത്ത് ഫ്രാ​ങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്‍ത്രീകൾ
Kerala 

‘സ്റ്റാൻഡ് ബൈ മി’; അനീതിക്കെതിരെ…

4 September 20266 hours ago Arshad K
  • AURA Special Story
  • Chennamangaloor
  • Entertainment
  • Events
  • General
  • Gulf
  • Hyperlocal
  • International
  • Kerala
  • Local News
  • National
  • Politics
  • Science
  • Sports
  • Tech
  • Technology
  • Uncategorized
  • Vlogs
  • World
  • World Cup

About Us

The Journal is a collective mission to promote unbiased news by a group of aspiring journalists, with a special focus to hyper-local content. Apart from the political and communal spin, where true journalism dies in the post-truth era we strive to keep the ethical and responsible journalistic practice through our online platforms.
The Journal News
The Journal News

 

Copyright © 2019 The Journal News All rights reserved.