റാങ്ക്​ പട്ടിക കാലാവധി; ചീഫ്​ സെക്രട്ടറി പി.എസ്​.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക റാ​ങ്ക് ​ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ പി.​എ​സ്.​സി​ക്ക് കൈ​മാ​റി. അ​ടു​ത്ത യോ​ഗ​ത്തി​ൽ പി.​എ​സ്.​സി ഇ​ത് പ​രി​ഗ​ണി​ക്കും.

സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത്​ ശി​പാ​ർ​ശ​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ്​ പി.​എ​സ്.​സി തീ​രു​മാ​നം. നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​ർ​ദേ​ശ​ങ്ങ​​ളോ​ടെ ശി​പാ​ർ​ശ മ​ട​ക്കി അ​യ​ക്കും. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ച്​ വീ​ണ്ടും ശി​പാ​ർ​ശ ന​ൽ​കേ​ണ്ടി​വ​രും. ഇ​തു​സം​ബ​ന്ധി​ച്ച്​ ചീ​ഫ്​ സെ​ക്ര​ട്ട​റി പി.​എ​സ്.​സി സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശി​പാ​ർ​​ശ​യു​ടെ പ്രാ​യോ​ഗി​ക​ത​യാ​ണ്​ ച​ർ​ച്ച​യാ​യ​ത്.

പ്രീ​​പ്രൈ​​മ​​റി മു​​ത​​ൽ ഹ​​യ​​ർ​ സെ​​ക്ക​​ൻ​​ഡ​​റി​​ത​​ലം വ​​രെ​​യു​​ള്ള 18 അ​​ധ്യാ​​പ​​ക റാ​​ങ്ക്​ പ​​ട്ടി​​ക​ക​​ളു​​ടെ കാ​​ലാ​​വ​​ധി ആ​​റു​മാ​​സം നീ​​ട്ടാ​നു​ള്ള ശി​പാ​ർ​ശ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ്​ പി.​എ​സ്.​സി​ക്ക്​ ല​ഭി​ച്ച​ത്. അ​തി​നു​മു​മ്പു​ത​ന്നെ ഈ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട എ​ച്ച്.​എ​സ്.​ടി മ​ല​യാ​ളം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്കു​ള്ള ത​സ്തി​ക​യു​ടെ പു​തി​യ റാ​ങ്ക് പ​ട്ടി​ക നി​ല​വി​ൽ വ​ന്ന​ത്​ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു. പു​തി​യ പ​ട്ടി​ക​ക്ക്​ നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണെ​ന്നും പ​ഴ​യ പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മു​റ​ക്ക്​ നി​ല​വി​ൽ വ​ന്ന​താ​ണെ​ന്നു​മാ​ണ്​ പി.​എ​സ്.​സി വി​ശ​ദീ​ക​ര​ണം. ​

സെ​​പ്​​​റ്റം​​ബ​​ർ, ഒ​​ക്​​​ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ കാ​​ല​​പ​​രി​​ധി ക​​ഴി​​യു​​ന്ന പ​​ട്ടി​​ക​​ക​​ൾ നീ​​ട്ടാ​​നാ​​യി​​രു​​ന്നു ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം സ​ർ​ക്കാ​ർ ശി​​പാ​​ർ​​ശ ചെ​യ്ത​ത്. എ​​ന്നാ​​ൽ, തെ​​ര​​ഞ്ഞെ​​ടു​​ത്ത റാ​​ങ്ക്​ പ​​ട്ടി​​ക​​ക​​ളു​​ടെ മാ​​ത്രം കാ​​ലാ​​വ​​ധി നീ​​ട്ടു​​ന്ന​ കീ​ഴ്വ​ഴ​ക്കം പി.​എ​സ്.​സി​ക്കി​ല്ല. നി​ശ്​​ചി​ത സ​മ​യ​ത്ത്​ കാ​​ലാ​​വ​​ധി ക​ഴി​യാ​റാ​യ​വ ഒ​ന്നി​ച്ച്​ നീ​ട്ടു​ക​യാ​ണ് പ​തി​വ്. ശി​​പാ​​ർ​​ശ കു​രു​ക്കാ​കു​മെ​ന്നും ഭാ​​വി​​യി​​ൽ നി​​യ​​മ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് വ​​ഴി​​വെ​​ച്ചേ​​ക്കു​​മെ​​ന്നാ​ണ്​ സ​​ർ​​ക്കാ​​റി​​ന്റെ വി​​ല​​യി​​രു​​ത്ത​​ൽ. നി​​യ​​മ​​പ്ര​​ശ്ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ശി​​പാ​​ർ​​ശ പി.​​എ​​സ്‍.​​സി ത​​ള്ളാ​​നു​​ള്ള സാ​​ധ്യ​​ത​യു​മു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി പി.​എ​സ്.​സി സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

കാ​ലാ​വ​ധി നീ​ട്ടി​യ പ​ട്ടി​ക​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​തീ​ക്ഷ​യി​ലാ​ണെ​ങ്കി​ലും പു​തി​യ​ത് കാ​ത്തി​രി​ക്കു​ന്ന​വ​ർ നി​രാ​ശ​രാ​ണ്. കാ​ലാ​വ​ധി നീ​ട്ടി​യാ​ലും ത​സ്തി​ക​ക​ളി​ല്ലാ​ത്ത​തി​നാ​ൽ എ​ത്ര പേ​ർ​ക്ക്​​ നി​യ​മ​നം ല​ഭി​ക്കു​ന്നു​വെ​ന്ന​തും കാ​ത്തി​രു​ന്നു കാ​ണ​ണം.