വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: തിടനാട് പഞ്ചായത്തിൽ രണ്ടു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്‌സ് ആണ് കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണിറ്റൽ വീണ് മരണപ്പെട്ടത്. വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.

മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവാനെ കിണറ്റിൽ കണ്ടെത്തിയത്. കിണറിന് ചുറ്റും സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടൻ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.