അടിതെറ്റി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നോ​ട് വഴങ്ങിയത് വ​ൻ തോ​ൽ​വി​

ഗു​വാ​ഹ​തി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നോ​ട് വ​ൻ തോ​ൽ​വി​യേ​റ്റു​വാ​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​നാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റി​ന്റെ ജ​യം. വി​ജ​യി​ക​ൾ​ക്കാ​യി മൊ​റോ​ക്ക​ൻ താ​രം അ​ലാ​ദീ​ൻ അ​ജ​റാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി. മ​ല​യാ​ളി താ​രം സി.​കെ. അ​മ​നും ല​ക്ഷ്യം ക​ണ്ടു. 60ാം മി​നി​റ്റി​ൽ മൊ​മോ യ​ൻ​സാ​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ആ​റ് പോ​യ​ന്റു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സ് (3) ആ​റി​ലേ​ക്ക് വീ​ണു. സീ​സ​ണി​ലെ ആ​ദ്യ ക​ളി​യി​ൽ ഇ​ന്റ​ർ കാ​ശി​ക്കെ​തി​രെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ജ​യി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട. എ​ന്നാ​ൽ, നോ​ർ​ത്ത് ഈ​സ്റ്റി​ന്റെ ത​ട്ട​ക​ത്തി​ൽ ആ​ഷ് ലി ​വെ​സ്റ്റ് വു​ഡി​ന്റെ കു​ട്ടി​ക​ൾ​ക്ക് പി​ഴ​ച്ചു. പ​ന്ത​ട​ക്ക​ത്തി​ൽ നേ​രി​യ മു​ൻ​തൂ​ക്കം ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​രു​ന്നു. എ​ന്നാ​ൽ, 15ാം മി​നി​റ്റി​ൽ അ​ജ​റാ​യി​യി​ലൂ​ടെ ആ​തി​ഥേ​യ​ർ ലീ​ഡ് പി​ടി​ച്ചു. ആ​ദ്യ പ​കു​തി തീ​രാ​നി​രി​ക്കെ അ​ന്റോ​ണി​യോ മൊ​യാ​നോ (45+4) ഇ​ത് ര​ണ്ടാ​ക്കി. 60ാം മി​നി​റ്റി​ൽ ഗി​നി​യ​ൻ താ​രം യ​ൻ​സാ​നെ​യി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ തി​രി​ച്ചു​വ​ര​വ്. എ​ന്നാ​ൽ, 70ാം മി​നി​റ്റി​ൽ അ​ജ​റാ​യി ത​ന്റെ ര​ണ്ടാം ഗോ​ളും നേ​ടി. 82ാം മി​നി​റ്റി​ൽ അ​മ​നും സ്കോ​ർ ചെ​യ്ത​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ പ​ത​നം പൂ​ർ​ണം.