ഫലസ്ഥീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

പിറന്ന മണ്ണിൽ സ്വതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അകമ്പാടത്ത് വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്ത് കമ്മറ്റി റാലിസംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി ഏറനാട് മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ ഉൽഘാടനം ചെയ്തു. കവിയും മാധ്യമ പ്രവർത്തകനുമായ മുഹമ്മദ് കുട്ടി എളമ്പിലാക്കോട് മുഖ്യ പ്രഭാഷണം നടത്തി. റസാഖ് പി, ജഅ്ഫർ എളമ്പിലാക്കോട്, കബീർ വി, മൂസ്സ എ, നസീറ പി.പി, അബ്‌ലാ തസ്നീം തുടങ്ങിയവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സവാദ് മൂലേപ്പാടം സ്വാഗതവും, ഷീഹാബ് കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *