എന്ത് അഴിമതി, എവിടെ ക്രമക്കേട്? മെസ്സി വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ സിപിഎം, ‘കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുള്ള കേസ്’

തിരുവനന്തപുരം: മെസ്സി വിവാദത്തിലെ അന്വേഷണം ഒരുസംഘം മാധ്യമങ്ങൾ കൂട്ടംചേർന്ന് സഹജീവിയെ ആക്രമിച്ച് ഇല്ലാതാക്കാനും എൽ.ഡി.എഫിനെ രാഷ്ട്രീയമായി വേട്ടയാടാനും ഉപയോഗിക്കുന്ന ആയുധം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ​

എന്താണ് അഴിമതി, എവിടെയാണ് ക്രമക്കേട്, മന്ത്രിയും സർക്കാരും എന്ത് തെറ്റു ചെയ്തു തുടങ്ങി ഒരു കാര്യത്തിലും വിശ്വസനീയ വിശദീകരണം നൽകാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുള്ള കേസ് അവിടെയെത്തുന്നതുവരെ കൊണ്ടാടുകയെന്ന ദുഷ്ടലാക്ക് മാത്രമാണ് ഇവർക്കുള്ളത്.

വായുവിൽനിന്ന് രൂപപ്പെടുത്തിയ അഴിമതിയുടെ പേര് പറഞ്ഞ് നിരന്തരം വേട്ട നടത്തുകയാണ്.​ കേരളത്തിന്റെ ഫുട്ബാൾ രംഗത്തെ വളർച്ച മുന്നിൽ കണ്ട് ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രി ചെയ്ത കുറ്റം?

ഇവിടെ സർക്കാർ പണം മുടക്കിയിട്ടില്ല. ഒരു സ്പോൺസർ മുൻകൈയെടുത്തപ്പോൾ അത്തരം സാഹചര്യങ്ങളിൽ സർക്കാരിൽ നിക്ഷിപ്തമായ പിന്തുണ നൽകുക മാത്രമാണ് ചെയ്തത്.

അർജന്റീന ഇടപാടിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത്തരം പച്ചക്കള്ളം എഴുതിവെച്ച കായിക വകുപ്പ് സെക്രട്ടറിക്കെതിരെയാണ് അന്വേഷണം നടത്തേണ്ടതെന്നും​ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ല​യ​​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ വ്യാ​പ​ക പ​ണ​പ്പി​രി​വ്​ ന​ട​ന്ന​താ​യി സൂ​ച​ന. സ​ർ​ക്കാ​റി​ന്‍റെ പേ​ര്​ ഉ​പ​യോ​ഗി​ച്ച്​ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്​​തി​ക​ളി​ൽ നി​ന്നു​മു​ൾ​പ്പെ​ടെ പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്.​ഐ.​ടി.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, സ്​​പോ​ൺ​സ​റാ​യി​രു​ന്ന റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റി​ങ്​ ക​മ്പ​നി​ക്ക് (ആ​ർ.​ബി.​സി) പ​ണം ന​ൽ​കി​യെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ജി.​എ​സ്.​ടി വ​കു​പ്പും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി.

ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ങ്ങി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് എ​സ്.​ഐ.​ടി​യെ​ന്നാ​ണ് വി​വ​രം. ഈ ​പ​രി​പാ​ടി​യു​ടെ പേ​രി​ൽ പ​ണം വ​ന്നു​പോ​യ വ​ഴി​ക​ൾ തേ​ടി സ്​​പോ​ൺ​സ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഓ​ഡി​റ്റി​ങ് ന​ട​ത്തു​ക.

ര​ണ്ടു​ല​ക്ഷം രൂ​പ​ക്ക് മു​ക​ളി​ലു​ള്ള ഫ​ണ്ട് കൈ​മാ​റ്റ​ങ്ങ​ളാ​ണ് ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ങ്ങി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​രെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് അ​ന്വേ​ഷ​ണം.