ക്വാരത്സ്ഖെലിയയ്ക്ക് പിന്നാലെ ദുവേയ്ക്കും പരുക്ക്, കിരീടാഘോഷത്തിനിടെ കുഴഞ്ഞുവീണു പരേഡെസ്

പി.എസ്.ജിയുടെ സൂപ്പർ താരം ഡെസിറെ ദുവേയ്ക്ക് ഗുരുതര പരുക്ക്. നീസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ താരത്തെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി. ഈ ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ദുവേയ്ക്ക് പരിക്കേറ്റത് പി.എസ്.ജിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. പരിക്കിന്റെ കൃത്യമായ സ്വഭാവവും വിശ്രമകാലവും മെഡിക്കൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്നാണ് റിപ്പോർട്ട്.

ഈ സീസണിൽ പി.എസ്.ജിക്കായി മികച്ച മുന്നേറ്റങ്ങൾ നയിക്കുന്ന താരത്തിന്റെ അഭാവം, വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ടീമിന് കനത്ത തിരിച്ചടിയാകും.

നീസിനെതിരെ അലിയൻസ് റിവിയേരയിൽ നടന്ന മത്സരത്തിൽ മുഹമ്മദ് അമൂറയുടെ ഗോളിൽ പിന്നിലായ പി.എസ്.ജി, സെനി മയൂലുവിന്റെ പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ദുവേ ലീഡ് നേടിക്കൊടുത്തതിന് തൊട്ടുപിന്നാലെ പന്ത് നിയന്ത്രിക്കാൻ ശ്രമിക്കവെയാണ് താരത്തിന്റെ വലത് കാൽമുട്ടിന് പരിക്കേറ്റത്. ശേഷം അഞ്ച് മിനിറ്റോളം കളി നിർത്തിവച്ചു. തുടർന്ന് താരം മൈതാനം വിടുമ്പോൾ കാണികൾ കയ്യടിച്ചാണ് താരത്തെ യാത്രയാക്കിയത്.

ഈ സീസണിൽ ഇതുവരെ ആറു ഗോളുകൾ നേടിയ ദുവേ, ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.

നേരത്തെ ഖ്വിച്ച ക്വാരത്സ്ഖെലിയയുടെ അഭാവം പി.എസ്.ജിക്ക് വലിയ തിരിച്ചടിയായിരിക്കെയാണ്, മറ്റൊരു സൂപ്പർ താരമായ ദുവേയുടെ പരിക്കും ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഈ ആഴ്ച ചാമ്പ്യൻസ് ലീഗിൽ റോമയെ നേരിടാനിരിക്കെ, രണ്ട് പ്രധാന മുന്നേറ്റ താരങ്ങളുടെയും അഭാവം പി.എസ്.ജിയുടെ ആക്രമണനിരയെകാര്യമായി ബാധിച്ചേക്കാം.

നീസിനെതിരെ 3-2ന് വിജയിച്ച് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ദുവേയുടെ പരിക്ക് വിജയത്തിന്റെ സന്തോഷത്തിന് മങ്ങലേൽപ്പിച്ചു. മത്സരശേഷം പരിക്ക് ഗുരുതരമാണെന്ന് പരിശീലകൻ ലൂയിസ് എൻറിക്വെ സ്ഥിരീകരിച്ചു.

കിരീടാഘോഷത്തിനിടെ കുഴഞ്ഞുവീണു പരേഡെസ്

കോപ്പ സുഡാമെറിക്കാന കിരീടം നേടിയ ബൊക്ക ജൂനിയേഴ്സിന്റെ ആഘോഷത്തിനിടെ അർജന്റീന താരം ലിയാൻഡ്രോ പരേഡെസ് കുഴഞ്ഞുവീണു. കൊളംബിയയിൽ നടന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ മിനെറോയെ 2-0ന് തോൽപ്പിച്ചാണ് ബൊക്ക കിരീടം നേടിയത്. ചൂടും ഈർപ്പവും കാരണം ബുദ്ധിമുട്ടിയ താരത്തിനെ രണ്ടാം പകുതിയിൽ പിൻവലിച്ചിരുന്നു.

പിന്നാലെ ടെലിവിഷൻ അഭിമുഖത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു . തുടർന്ന് ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട തരാം ഡ്രസ്സിങ് റൂമിലേക്ക് നടന്ന് വന്ന് ടീമിന്റെ ആഘോഷങ്ങളിലും പങ്കെടുത്തു. മത്സരത്തിന് മുമ്പ് ബാരൻക്വില്ലയിൽ 32 ഡിഗ്രി സെൽഷ്യസ് താപനിലയും 80 ശതമാനം ഈർപ്പവും പ്രവചിച്ചിരുന്നു.

ആദ്യ പകുതിയുടെ അവസാനത്തിൽ പരേഡെസിന് തലകറക്കം അനുഭവപ്പെട്ടിരുന്നുവെന്ന് ബൊക്ക പരിശീലകൻ റോഡോൾഫോ അരൂബറേന പറഞ്ഞു.

തനിക്ക് വെറും തലകറക്കം മാത്രമായിരുന്നുവെന്നും സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദിയെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിചു . ഈ കിരീടനേട്ടത്തോടെ അർജന്റീനയുടെ 18 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്കും അവസാനമായി. 19-ാം അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയ ബൊക്ക, ദക്ഷിണ അമേരിക്കയിലെ ഏറ്റവും വിജയകരമായ ക്ലബ്ബായും മാറി.