പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

← Back

Thank you for your response. ✨

← Back

Thank you for your response. ✨

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനഃക്രമീകരണം സുപ്രിംകോടതി സ്റ്റേ ചെയ്തു. പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സംഘടനകളെ മൂന്നിൽ നിന്ന് രണ്ടാക്കി കൊണ്ടായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

പൊലീസിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ ലയിപ്പിച്ച് രണ്ട് സംഘടനകളാക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടന രൂപീകരിക്കാനും പ്രവർത്തിക്കാനും ജനാധിപത്യപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തെ സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. സംഘടനകൾ ഈ വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് സർക്കാരിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. ‌

Leave a Reply

Your email address will not be published. Required fields are marked *